പിറന്നാള്‍ ദിനത്തില്‍ 5 വയസുകാരിയെ അമ്മ കൊന്നു
കണ്ണൂര്‍: ഏഴിമല സൈനിക അക്കാദമിയില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ടു. നാവിക അക്കാദമിയിലെ മെഡിക്കല്‍ അസിസ്റ്റന്ര് ആയ സുനില്‍ റാട്ടിയയുടെ മകള്‍ ദിവ്യയാണ് കൊല്ലപ്പെട്ടത്. കേസില്‍ പെണ്‍കുട്ടിയുടെ അമ്മ മമത അറസ്റ്റിലായി. പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തൊട്ട് പിന്നാലെയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്.
ഹരിയാന സ്വദേശികളാണ് സുനില്‍ റാട്ടിയയും മമതയും. കഴിഞ്ഞ ദിവസം ഇവരുടെ മകള്‍ ദിവ്യയുെട അഞ്ചാം പിറന്നാളായിരുന്നു. രാവിലെ പിറന്നാളാഘോഷത്തിന് ശേഷം റാട്ടിയ ഡ്യൂട്ടിയ്ക്ക് പോയി. എന്നാല്‍ അല്‍പ്പം കഴിഞ്ഞപ്പോള്‍ മമത സുനിലിനെ ഫോണ്‍ ചെയ്യുകയും മകള്‍ക്ക് സുഖമില്ലെന്ന് അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് സുനില്‍ എത്തി മകളെ നേവല്‍ ബേസിലുള്ള ആശുപത്രിയില്‍ കൊണ്ട് പോയി. അപ്പോഴേയ്ക്കും കുട്ടി മരിച്ചു. തുടര്‍ന്ന് ഉന്നത നാവിക ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി. കുട്ടിയുടെ കഴുത്തിന് ചുററും മുറിവ് പോലുള്ള പാടുകള്‍ കണ്ടെത്തി.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കൊളേജിലേയ്ക്ക് അയച്ചു. പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണം കഴുത്ത് ഞെരിച്ചുള്ളതാണെന്ന് മനസിലായത്. സുനിലിനെയും മമതയെയും ചോദ്യം ചെയ്തപ്പോള്‍ മമത കുഞ്ഞിനെ ഷാള്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് സമ്മതിച്ചു. കൊലപാതകത്തിന്റെ കാരണം പൊലീസ് അന്വേഷിയ്ക്കുകയാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications