അവിഹിതബന്ധം: നവജാതശിശുവിനെ അമ്മ കൊന്ന് കുഴിച്ച് മൂടി
കൊല്ലം: കൊല്ലത്ത് നവജാത ശിശുവിനെ കൊന്ന് കുഴിച്ച മൂടിയ കേസില്‍ അമ്മയും സഹായിയിയും പൊലീസ് പിടിയില്‍. കൊല്ലം കടയ്ക്കല്‍ മടത്തറ വെങ്കൊല്ലയിലാണ് സംഭവം. നാട്ടുകാരാണ് യുവതി കുഞ്ഞിനെ കൊന്നുവെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
വെങ്കൊല്ലയില്‍ ഒരു കോളനിയില്‍ ആണ് യുവതിയുടെ താമസം ഇവരെയും സഹായിയായ കല്‍പ്പണിക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ വീടിന് സമീപം നാളെ പൊലീസ് സര്‍ജ്ജന്റെയും റവന്യൂ ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ കുഴികുത്തി പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു

യുവതിയ്ക്ക് അവിഹിത ബന്ധത്തില്‍ പിറന്നതാണ് കുഞ്ഞ്. എന്നാല്‍ കുഴിച്ച് മൂടിയത് ചാപിള്ളയെയായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞതായി സൂചനയുണ്ട്.യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ട്. സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications