കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യസംസ്ഥാന തൊഴിലാളിയുടെ വെട്ടേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടു; 6 പേര്‍ ആശുപത്രിയില്‍

  • By Super
Google Oneindia Malayalam News

കോട്ടയം: ഏറ്റുമാനൂരിനടുത്ത് പിണ്ടിപ്പുഴയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ വെട്ടേറ്റു വീട്ടമ്മ മരിച്ചു. ആറുപേര്‍ക്ക് കൂടി വെട്ടേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിയെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5.30 ആണ് നാടിനെ നടുക്കിയ സംഭവം.

പിണ്ടിപ്പുഴ കളപ്പുരച്ചമുകുളേല്‍ മൂത്തേടത്ത് ജേക്കബ് ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (82)യാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ചാക്കോയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്യസംസ്ഥാന തൊഴിലാളിയായ വേളാംങ്കണ്ണി മുരുകേശനാണ് വീട്ടമ്മയെ കൊലപ്പെടുത്തിയത്. ഇയാള്‍ മയക്കുമരന്നിന് അടിമായാണെന്ന് സംശയിക്കുന്നു.

murder

പിണ്ടിപ്പുഴ പുളിയന്‍പള്ളി മുരുകേശന്റെ മകന്‍ രാജു (16) കത്രീന(75) ഇടശ്ശേരിയില്‍ കുഞ്ഞുമോള്‍ ബിജോ(33) മാന്തുരുത്തില്‍ കുഞ്ഞുമോള്‍ സിബി(42) വല്യേട്ടു പറമ്പില്‍ ശാന്ത(68) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പുളിയന്‍പള്ളി മുരുകേശിന്റെ വീട്ടില്‍ നാലു ദിവസം മുന്‍പാണ് വേളാകണ്ണി സ്വദേശിയായ മുരുകേശന്‍ ജോലി തേടിയെത്തിയത്. ഇന്നലെ വൈകുന്നേരം മുരുകേശന്‍ പെട്ടെന്ന് അക്രമാസക്തനായി കണ്ണില്‍ കണ്ടവരെയല്ലാം വെട്ടുകയായിരുന്നു.

ഇയാള്‍ താമസിച്ചിരുന്ന വീട്ടിലെ രാജുവിനെയും കത്രീനയെയും കുത്തിയ ശേഷം റബ്ബര്‍ത്തോട്ടം വഴി ഓടി പുളിയന്‍പള്ളി ഭാഗത്ത് നിന്ന് ഇയാള്‍ നിരവധി പേരെ ആക്രമിച്ചു. തുടര്‍ന്ന് ത്രേസ്യമ്മയുടെ വീട്ടിലെത്തിയ മുരുകേശന്‍ അടുക്കളയില്‍ നിന്ന് ഇവരെ വെട്ടുകയായരിന്നു. ബഹളം കേട്ട് തടയാനെത്തിയ ഇവരുടെ ഭര്‍ത്താവിനെയും വെട്ടി. ഇതേസമയം മകന്‍ മാത്യു മറ്റൊരു മുറിയില്‍ പൂട്ടിയിട്ടിരുന്നു.

ഇവിടെ നിന്നും ഇറങ്ങിയോടിയ മുരുകേശ് വഴിയിലൂടെ നടന്നു പോകുന്നവരുടെ നേര്‍ക്കും കത്തി വീശി. എന്നാല്‍ നാട്ടുകാര്‍ ബഹളം വച്ച് മുരുകേശിന്റെ പിന്നാലെ ഓടുകയായിരുന്നു. പിന്നീട് ഒരു വീട്ടില്‍ നിന്ന് റബ്ബര്‍ കത്തിയും പട്ടിക കഷ്ണവുമെടുത്ത് നാട്ടുകാരെ നേരിടാന്‍ വീണ്ടും ശ്രമിച്ചു. തുടര്‍ന്ന് ഏറെ സമയത്തിന് ശേഷം നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

English summary
Woman killed by migrant worker in kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X