സ്‌കൂട്ടറില്‍ നിന്നും വീണ യുവതി ലോറി കയറി മരിച്ചു : സംഭവം കോഴിക്കോട്
കോഴിക്കോട്: സ്‌കൂട്ടറില്‍ നിന്നും വീണ വീട്ടമ്മ ലോറി കയറി മരിച്ചു. മലാപ്പറമ്പ് ബൈപ്പാസ് ഹരിത നഗര്‍ കോളനി സ്വദേശിനിയായ ജോതി ലക്ഷ്മിയാണ്(50) മരിച്ചത്.
ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോഴാണ് അപകടം സംഭവിക്കുന്നത്. വീടിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം നടന്നത്.

ഹമ്പിലൂടെ കയറിയിറങ്ങിയ ബൈക്കില്‍ നിന്നും ജോതി തെറിച്ച് വീഴുകയായിരുന്നു. പുറകില്‍ വന്ന ലോറി യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. അല്പ സമയത്തിനുള്ളില്‍ മരണം സംഭവിക്കുകയും ചെയ്തു.
ജലഅതോറിറ്റി ചീഫ് എന്‍ജിനീയര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടാണ് ജോതിച. ഭര്‍ത്താവ് മുരളീധരന്‍ സൈലോ പെയിന്റ്‌സ് സീനിയര്‍ മാര്‍ക്കറ്റിങ് മാനേറാണ്.












Click it and Unblock the Notifications