Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിഹിതബന്ധം കണ്ട മകനെ അമ്മ വിഷം കൊടുത്ത് കൊന്നു

അടിമാലി: അവിഹിത ബന്ധം നേരിട്ട് കണ്ടതിന് അമ്മ സ്വന്തം കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നു. ഇടുക്കി അടിമാലി പണിക്കന്‍ കുടിയിലാണ് അവിഹിതബന്ധം കണ്ടതിന് പത്ത് വയസുകാരനായ മകനെ അമ്മ വിഷം കൊടുത്ത് കൊന്നത്. നാല് വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിന്റെ രഹസ്യം ചുരുളഴിയുന്നത് ഇപ്പോഴാണ്. കുഞ്ഞിന്‍റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന വന്നപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്.

അടിമാലിയ്ക്ക് സമീപം പണിക്കന്‍കുടി, ഇല്ലിസിറ്റിയില്‍ പച്ചക്കര വീട്ടില്‍ സുധയാണ് മറ്റൊരാളുമായുള്ള അവിഹിതം കണ്ടതിന്റെ പേരില്‍ സ്വന്തം മകനെ വിഷം കൊടുത്ത് കൊന്നത്. സംഭവത്തില്‍ പൊലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെ.

Sudha

സുധയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഇവരെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ വച്ച് മകന്‍ ആരോമല്‍ കണ്ടു. കണ്ടത് ആരോടും പറയരുതെന്ന് സ്ത്രീ കുഞ്ഞിനെ വിലക്കി. പക്ഷേ എപ്പോഴെങ്കിലും ആരോമല്‍ ഇക്കാര്യം അച്ഛനോട് പറയുമോ എന്ന് സുധ ഭയന്നു. തുടര്‍ന്നാണ് കുട്ടിയെ വകവരുത്താന്‍ സുധ തീരുമാനിച്ചത്. ഇതിനായി തറവാട്ടിലെത്തി വിഷം മോഷ്ടിച്ചു.

വീട്ടില്‍ ഇഞ്ചികൃഷിയുമായി ബന്ധപ്പെട്ട് പണി നടക്കുന്ന ദിവസം സുധ പ്രത്യേകമായി ബീഫ് കറി വച്ചു. ഈ കറിയില്‍ വിഷം കലര്‍ത്തി സ്വന്തം കൈകൊണ്ട് തന്നെ കറി ചോറില്‍ പൊതിഞ്ഞ് മകനെ ഊട്ടി. വീട്ടില്‍ വച്ച് വായിലൂടെ നുരയും പതയും വന്ന് കുഞ്ഞ് കുഴഞ്ഞ് വീണു. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു.

വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്ത് വന്നതോടെ കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചു. മാരകമായ ഫ്‌ലൂറേറ്റ് വിഷമാണ് മരണത്തിന് കാരണമായത്. അബദ്ധത്തില്‍ വിഷം ഉള്ളിലെത്തിയതല്ലെന്ന് പൊലീസിന് മനസിലായി. തുടര്‍ന്ന് സുധയെ ചോദ്യം ചെയ്തു. ഇവരെ അടിമാലി കോടതിയില്‍ ഹാജരാക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+