Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐപിഎസുകാര്‍ക്കു കൊമ്പുണ്ടോ? റോഡ് നിയമം തെറ്റിച്ച ഓഫീസറോട് യുവതി ചെയ്തത്!!

കൊച്ചിയിലെ പനമ്പിള്ളി നഗറില്‍ നട്ടുച്ചയ്ക്കാണ് സംഭവം നടന്നത്

കൊച്ചി: നിയമം പാലിക്കേണ്ടവര്‍ തന്നെ അതു കാറ്റില്‍ പറത്തിയാലോ? സംശയമില്ല പൊതുജനത്തിന് തന്നെ രംഗത്തിറങ്ങേണ്ടിവരും. കൊച്ചിയിലാണ് നഗരമധ്യത്തില്‍ നിയമം തെറ്റിച്ച് കുതിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ യുവതി സിനിമാസ്റ്റൈലില്‍ പിന്തുടര്‍ന്നെത്തി പിടികൂടിയത്.

map

കൊച്ചിയിലെ പനമ്പിള്ളി നഗറില്‍ നട്ടുച്ചയ്ക്കാണ് സംഭവം നടന്നത്. ഡിസിപി ജി എച്ച് യതീഷ് ചന്ദ്രയുടെ വാഹനമാണ് യുവതി പിന്തുടര്‍ന്നെത്തി തടഞ്ഞത്. ഒടുവില്‍ ജനം കൂടി പ്രശ്‌നം വഷളാവുമെന്ന് മനസ്സിലായതോടെ യുവതിയെ പറഞ്ഞു സമാധാനിപ്പിച്ച് ഡിഎസ്പി ഇവിടെ നിന്നു തടിയൂരുകയായിരുന്നു.

road

സൗത്ത് പാലത്തില്‍ വച്ച് അപകടകരമായ രീതിയില്‍ തന്നെ ഓവര്‍ടേക്ക് ചെയ്യാന്‍ ഡിസിപിയുടെ വാഹനം ശ്രമിച്ചു. സൈറണ്‍ ഇട്ടിരുന്നെങ്കില്‍ വഴിമാറിക്കൊടുക്കു മായിരുന്നുവെന്നു യുവതി പറഞ്ഞു.പോലിസ് വാഹനമാണെന്ന് വൈകിയാണ് മനസ്സിലായത്. ഹോണടിക്കാതെ ഭയപ്പെടുത്തി അപകടകരമായ രീതിയില്‍ ഡിസിപിയുടെ കാര്‍ ഓവര്‍ടേക്ക് ചെയ്യുകയായിരുന്നു. സാധാരണ ജനങ്ങളെപ്പോലെ പോലിസും നിയമം കൈയിലെടുക്കുന്നത് ശരിയല്ല. അതുകൊണ്ടാണ് ഈ വാഹനത്തെ പിന്തുടര്‍ന്നെത്തി തടഞ്ഞതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+