Get Updates
Get notified of breaking news, exclusive insights, and must-see stories!

'ക്യാമ്പിനിടെ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറി'; യൂത്ത് കോണ്‍. സംസ്ഥാന നേതാവിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ യുവ നേതാവിനെ സംഘടനയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗമായ വിവേക് എച്ച്. നായര്‍ക്കെതിരേയാണ് നടപടിയുണ്ടായിരിക്കുന്നത്. പാലക്കാട് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംസ്ഥാന ക്യാമ്പിനിടെ വിവേക് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് വനിതാ നേതാവ് സംഘടന നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു.

പരാതി സ്വീകരിച്ച നേതൃത്വം വിവേക് എച്ച്. നായരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സി ബി പുഷ്പലത അറിയിച്ചുവെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. വനിതാ നേതാവ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനും ദേശീയ സെക്രട്ടറി പുഷ്പലതയ്ക്കുമായിരുന്നു പരാതി നല്‍കിയത്.

youth-congress

അതേസമയം, വിവേകിനെതിരായ വനിതാ നേതാവിന്റെ പരാതി വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇതിനെതിരേ നേതൃത്വത്തിന് പരാതി നല്‍കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം പരാതി ഒത്തുതീർപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ ഒരു ഓഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാലക്കാട് അഹല്യ ഓഡിറ്റോറിയത്തിൽ വെച്ച് ജൂലൈ 1,2,3 തിയ്യതികളിലായിരുന്നു നേതൃ ക്യാമ്പ് നടന്നത്.

Recommended Video

cmsvideo
    മഴക്കെടുതിയിൽ മരണം 5 കടന്നു. അപകട മുന്നറിയിപ്പ് | *Weather

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+