കൊച്ചിയില്‍ ദുരൂഹത പടര്‍ത്തി സ്ത്രീയുടെ കാലുകള്‍ തീരത്തടിഞ്ഞു; പുരുഷന്റെ തലയും ഉടലും...
കൊച്ചി: വ്യവസായ നഗരിയില്‍ ദുരൂഹത പടര്‍ത്തി മനുഷ്യ അവയവങ്ങള്‍ കടല്‍തീരത്ത് അടിയുന്നു. നേരത്തെ പുരുഷന്റെ തലയും ഉടലും കണ്ടെത്തിയ ഇവിടെ ഇപ്പോള്‍ കണ്ടെത്തിയത് സ്ത്രീയുടേതെന്ന് കരുതുന്ന രണ്ടു കാലുകളാണ്. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് സമീപത്ത് നിന്നാണ് ദുരൂഹമായ നിലയില്‍ മനുഷ്യ അവയവങ്ങള്‍ ലഭിച്ചത്. കാലുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
വെള്ളിയാഴ്ച വൈകുന്നേരം മല്സ്യത്തൊഴിലാളികലാണ് കാലുകള്‍ കണ്ടെത്തിയത്. ഉടന്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പ്രാഥമിക നടപടികള്‍ക്ക് ശേഷം പോലീസ് ഇവ എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. നേരത്തെ പുരുഷന്റെ തലയും ഉടലും കണ്ടെത്തിയ സംഭനത്തില്‍ അന്വേഷണം എവിടെയും എത്തിയിട്ടില്ല എന്നിരിക്കെയാണ് പുതിയ സംഭവം. വിശദവിവരങ്ങള്‍ ഇങ്ങനെ.....

പുരുഷന്റെ തലയും ഉടലും
കഴിഞ്ഞ ഓഗസ്റ്റിലാണ് ഇവിടെ നിന്ന് പുരുഷന്റെ തലയും ഉടലിന്റെ ചില ഭാഗങ്ങളും കണ്ടെത്തിയത്. ഉണങ്ങിയ നിലയിലായിരുന്നു ഇത്. പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ആരുടേതാണെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

രണ്ടുകാലുകളും ഒരു വ്യക്തിയുടെത്
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് മല്‍സ്യത്തൊഴിലാളികളാണ് രണ്ടു കാലുകള്‍ കണ്ടെത്തിയത്. രണ്ടുകാലുകളും ഒരു വ്യക്തിയുടെതാണ് എന്നാണ് സംശയിക്കുന്നത്. സ്ത്രീയുടേതാണ് എന്നും കരുതുന്നു. വിശദമായ പരിശോധന ആവശ്യമാണ്.

കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍
പോലീസ് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കാലുകള്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരു കാല് മുറിച്ചുമാറ്റിയ നിലയിലാണ്. മറ്റേത് കാല്പാദം മാത്രമാണ്. ഫോറന്‍സിക് പരിശോധന നടത്താനാണ് പോലീസ് തീരുമാനം. ജില്ലയില്‍ കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്.

ഇടതും വലതും കാലുകള്‍
ഇടതും വലതും കാലുകളാണ് കണ്ടെത്തിയത്. അതുകൊണ്ടുതന്നെ രണ്ടും ഒരാളുടേതാണെന്ന് സംശയിക്കുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ട് എന്നാണ് പോലീസ് നല്കുന്ന വിവരം. ജില്ലയില്‍ നിന്ന് കാണാതായ സ്ത്രീകളെ സംബന്ധിച്ച് പോലീസ് വിശദമായി അന്വേഷിക്കും.

ചികില്‍സയുടെ ഭാഗമായി
അതേസമയം, ചികില്‍സയുടെ ഭാഗമായി മുറിച്ചുമാറ്റിയ കാലുകളാണോ ഇതെന്ന സംശയവും ഉയര്‍ന്നു. ആശുപത്രിയില്‍ വച്ച് മുറിച്ചുമാറ്റിയ കാലുകള്‍ അധികൃതര്‍ കടലില്‍ തള്ളിയതാണോ എന്നാണ് ചിലര്‍ സംശയം പ്രകടിപ്പിച്ചത്. എന്നാല്‍ ഇക്കാര്യം പോലീസ് തള്ളി. ശാസ്ത്രീയ പരിശോധനകള്‍ക്കും വിശദമായ അന്വേഷണത്തിനും ശേഷമേ കൂടുതല്‍ കാര്യം വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications