Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം; അമ്മയും കാമുകനും ചേര്‍ന്ന് മകളെ കൊന്നു

Crime
എറണാകുളം: മുതിര്‍ന്നവരുടെ കാര്യസാധ്യത്തിന് വീണ്ടും വീണ്ടും കുട്ടികളിരയാകുന്നു. മനസാക്ഷിയെ കല്ലാക്കി എറണാകുളത്ത് അരുംകൊല. അമ്മയും കാമുകനും ചേര്‍ന്ന് നാലുവയസ്സുകാരിയെ കൊന്ന് കുഴിച്ചുമൂടി.ചോറ്റാനിക്കരയിലാണ് സംഭവം. കരിങ്ങാച്ചിറ നാഴ്‌സറി സ്‌കൂളില്‍ എല്‍കെജിയില്‍ പഠിക്കുന്ന അക്‌സയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മ റാണി, കാമുകന്‍ രജിത്ത്, കാമുകന്‍ കൂട്ടുകാരന്‍ ബെയ്‌സില്‍ എന്നിവരെ പൊലീസ് പിടികൂടി.

ഭര്‍ത്താവുമായി വിവാഹ ബന്ധം വേര്‍പിരിഞ്ഞ് താമസിക്കുന്ന റാണി ജെസിബി ഡ്രൈവറായി രജിത്തുമായി പ്രണയത്തിലാകുകയായിരുന്നു. ഈ ബന്ധത്തിന് മകള്‍ തടസ്സമാകുമെന്ന് കണ്ട അമ്മ കാമുകനൊപ്പം ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തി. ശേഷം രജിത്ത് കുട്ടിയുടെ മതദേഹം നിര്‍മാണ ജോലികള്‍ നടക്കുന്ന പറമ്പില്‍ കുഴിച്ചുമൂടി.

പിറ്റേന്ന് കുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് റാണി പൊലീസ് സ്റ്റേഷനിലെത്തി. ഇവരുടെ വിശദീകരണത്തില്‍ സംശയം തോന്നിയ പൊലീസ് തിരിച്ചും മറിച്ചും ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് നാടിനെ നടുക്കിയ കൊലയുടെ രഹസ്യം ഇവര്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് രജിത്തിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങല്‍ പൊലീസ് ആരംഭിച്ചു.

അതേ സമയം, കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് അഞ്ച് വയസ്സുകാരനായ സുജിത്തിനെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞു. നെഞ്ചിനും കൈക്കും പരിക്കേറ്റകുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പിടിലായ ജോബി എന്നയാള്‍ക്ക് കുട്ടിയുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച പത്തനംതിട്ടയില്‍ കുടുംബ വഴക്കിന്റെ പേരില്‍ പിതൃസഹോദരന്‍ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊന്നതും വാര്‍ത്തയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+