കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ഇത് ഹിന്ദുവിന്റെ ഭൂമി, വേണമെങ്കിൽ നിന്നെ കൊല്ലും" ക്ഷേത്രത്തിൽ വെച്ച് സ്ത്രീയ്ക്ക് നേരെ കയ്യേറ്റം!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Woman abu$ed by BJP workers in Ernakaulam , Kerala | Oneindia Malayalam

എറണാകുളം: രാജ്യത്ത് പൌരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം ശക്തിപ്പെടുമ്പോൾ അനുകൂലിച്ചുള്ള പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്കെതിരെ കയ്യേറ്റം. ക്ഷേത്രത്തിൽ പൌരത്വ നിയമഭേദഗതിയെ ന്യായീകരിച്ച് നടത്തിയ പരിപാടിയെ ചോദ്യം ചെയ്തെത്തിയ സ്ത്രീക്കെതിരെ ഒരു സംഘം സ്ത്രീകളാണ് വധഭീഷണി മുഴക്കി രംഗത്തെത്തിയിട്ടുള്ളത്. "ഇത് ഹിന്ദുവിന്റെ ഭൂമി, വേണമെങ്കിൽ നിന്നെ കൊല്ലും" എന്ന് ആക്രോശിച്ചാണ് സ്ത്രീകൾ ഇവർക്കെതിരെ എത്തിയത്. എറണാകുളത്തെ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്താങ്കണത്തിൽ വെച്ച് പൌരത്വ നിയമഭേദഗതിയെ അനുകൂലിച്ച് സംഘടിപ്പിച്ച സെമിനാറിനിടെയാണ് സംഭവം.

വധശിക്ഷ: ഇരയ്ക്ക് പരിഗണന ലഭിക്കും വിധമാകണം, മാർഗ്ഗനിർദേശം പുറപ്പെടുവിക്കണമെന്ന് കേന്ദ്രം കോടതിയിൽവധശിക്ഷ: ഇരയ്ക്ക് പരിഗണന ലഭിക്കും വിധമാകണം, മാർഗ്ഗനിർദേശം പുറപ്പെടുവിക്കണമെന്ന് കേന്ദ്രം കോടതിയിൽ

സ്ത്രീയെന്ന പരിഗണന പോലും നൽകാതെയാണ് വേദിയിലും സദസ്സിലുമുണ്ടായിരുന്നവർ അഞ്ജിതയോട് പെരുമാറിയത്. സംഭവത്തിനിടെ ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ക്ഷേത്ര ഭൂമിയിൽ നടക്കുന്ന പരിപാടിയെ ചോദ്യം ചെയ്യേണ്ടതില്ലെന്നും സ്ത്രീകൾ ഇവരോട് ആക്രോശിക്കുന്നു. ഇത് ക്ഷേത്രമാണന്നും വ്യഭിചാര സത്രമല്ലെന്നും ഇവർ ആക്രോശിക്കുന്നു. അസഭ്യ വർഷത്തിനൊപ്പം ശാരീരികമായും സംഘം ഇവരെ കയ്യേറ്റം ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്.

caa-15797151

അഞ്ജിതയെ സംസാരിക്കാൻ അനുവദിക്കാത്ത ഇവർ പരിപാടി നടക്കുന്ന സ്ഥലത്തെത്തിയതിനെയും ചോദ്യം ചെയ്യുന്നു. ഒരുവേള പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകാനും ഇവരോട് സംഘം ആവശ്യപ്പെടുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ വ്യക്തമല്ല. ഇവർക്കെതിരെ സ്ത്രീ മുഴക്കുന്ന ഭീഷണി വീഡിയോയിൽ വ്യക്തമാണ്. അഞ്ജിത ഉമേഷ് എന്ന സ്ത്രീയാണ് പൌരത്വ നിയമഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള പരിപാടിയെ ചോദ്യം ചെയ്തത്.

English summary
Woman manhadles in Kerala over questioning pro CAA seminar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X