രാത്രിയും പകലും ആള്‍ക്കാര്‍ വരും! കൂട്ട ബലാത്സംഗത്തിനിരയായ യുവതി രണ്ടാമതും പ്രസവിച്ചു; സംഭവം പാലോട്

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: കൂട്ട ബലാത്സംഗത്തിനിരയായ 28കാരി രണ്ടാമതും പ്രസവിച്ചു. തിരുവനന്തപുരം നന്ദിയോട് പറമ്പുപാറയിലാണ് സംഭവം. വര്‍ഷങ്ങളായി പീഡനത്തിനിരയാകുന്ന യുവതി അഞ്ച് ദിവസം മുന്‍പാണ് രണ്ടാമതും പ്രസവിച്ചത്.

സൗദിയില്‍ മലയാളിയെ തൂക്കിലേറ്റില്ല! ഹസീനയും കുടുംബവും മാപ്പ് നല്‍കി! ഏഴു വര്‍ഷത്തിന് ശേഷം...

എത്ര ട്രോളിയാലും ചിന്തയെ തോല്‍പ്പിക്കാനാവില്ല മക്കളേ! ഇരട്ടച്ചങ്കനെ ഉയര്‍ത്തിക്കാട്ടി കാര്യവട്ടത്ത്

മാനസിക വൈകല്യമുള്ള 28കാരി പറമ്പുപാറയിലെ കാടിനോട് ചേര്‍ന്നുള്ള വീട്ടിലാണ് താമസിക്കുന്നത്. നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന യുവതി പതിനൊന്ന് വര്‍ഷം മുന്‍പാണ് ആദ്യമായി പ്രസവിച്ചത്. ഗര്‍ഭത്തിന് ഉത്തരവാദി ആരാണെന്ന് അറിയാതെയാണ് യുവതി രണ്ട് കുഞ്ഞുങ്ങള്‍ക്കും ജന്മം നല്‍കിയത്.

പറമ്പുപാറയില്‍...

പറമ്പുപാറയില്‍...

തിരുവനന്തപുരം നന്ദിയോട് പറമ്പുപാറയില്‍ കാടിനോട് ചേര്‍ന്നുള്ള വീട്ടിലാണ് പ്രായമായ അമ്മയും 28കാരിയും അവരുടെ മകനും താമസിക്കുന്നത്. മാനസിക വൈകല്യമുള്ള അമ്മയെയും യുവതിയെയും നിരവധി പേരാണ് ലൈംഗികമായി ചൂഷണം ചെയ്തത്.

യുവതിയെയും...

യുവതിയെയും...

ഉത്തരവാദി ആരെന്നറിയാതെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മയും യുവതിക്ക് ജന്മം നല്‍കിയത്. മാനസിക പ്രശ്‌നങ്ങളുള്ള യുവതിയുടെ അമ്മയും ഒട്ടേറെതവണ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ട്.

ആണ്‍കുഞ്ഞ്...

ആണ്‍കുഞ്ഞ്...

ദിവസേന ലൈംഗിക പീഡനത്തിനിരയാകുന്ന യുവതി പതിനൊന്ന് വര്‍ഷം മുന്‍പാണ് ആദ്യമായി ഗര്‍ഭം ധരിച്ചത്. എന്നാല്‍ ഈ ഗര്‍ഭത്തിന്റെ ഉത്തരവാദിയാരെന്ന് യുവതിക്കറിയില്ല. പതിനൊന്ന് വര്‍ഷം മുന്‍പ് ജന്മം നല്‍കിയ ആണ്‍കുഞ്ഞിന് ഓട്ടിസവുമുണ്ട്.

പ്രസവിച്ചു...

പ്രസവിച്ചു...

കാടിനോട് ചേര്‍ന്നുള്ള വീട്ടില്‍ യുവതി രണ്ടാമതും പ്രസവിച്ച കാര്യം കഴിഞ്ഞദിവസമാണ് പുറംലോകമറിയുന്നത്. അഞ്ചു ദിവസം മുന്‍പാണ് 28കാരിയായ യുവതി രണ്ടാമതും പ്രസവിച്ചത്.

ഉത്തരവാദി...

ഉത്തരവാദി...

രണ്ടാമത്തെ ഗര്‍ഭത്തിന് ഉത്തരവാദി കുമാരന്‍ ആണെന്നാണ് യുവതി പറയുന്നത്. എന്നാല്‍ ഇത് യഥാര്‍ത്ഥ പേരാണോ എന്ന് യുവതിക്ക് പോലും ഉറപ്പില്ല. വീട്ടില്‍ വരുന്ന സമയത്ത് ആള്‍ക്കാര്‍ പറയുന്ന പേരുകള്‍ മാത്രമാണ് യുവതിക്ക് ഓര്‍മ്മയുള്ളത്.

ആരുമറിയില്ല...

ആരുമറിയില്ല...

റോഡില്‍ നിന്നും അകലെയായി കാടിനോട് ചേര്‍ന്നാണ് ഇവരുടെ വീട് സ്ഥിതിചെയ്യുന്നത്. അടുത്തൊന്നും മറ്റു വീടുകളുമില്ല. അതിനാല്‍ രാത്രിയും പകലുമായി നിരവധിപേരാണ് യുവതിയെ ചൂഷണം ചെയ്യാനായി വീട്ടിലെത്തുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
woman molested and given birth again in trivandrum.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്