ഓട്ടോറിക്ഷയില്‍ വച്ച് പീഡിപ്പിയ്ക്കാന്‍ ശ്രമം
കോതമംഗലം: എറണാകുളം കോതമംഗലത്ത് ഓട്ടോറിക്ഷയില്‍ യാത്രചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. പീഡനശ്രമത്തിന് ശേഷം ഒളിവിലായിരുന്ന ഉരുളന്‍തള്ളി സ്വദേശി തോമസ് ആണ് പിടിയിലായത്. പീഡനശ്രമത്തില്‍ നിന്ന രക്ഷപ്പെടാന്‍ ഓട്ടോയ്ക്ക് പുറത്തേയ്ക്ക് ചാടിയ യുവതിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
കുട്ടന്പുഴ സ്വദേശിനിയായ യുവതിയാണ് പീഡന ശ്രമത്തിനിടെ ഓട്ടോയില്‍ നിന്ന് പുറത്തേയ്ക്ക് ചാടിയത്. ഉരുളന്‍തള്ളിയിസലെ ബന്ധുവീട്ടിലേയ്ക്ക് പോവുകയായിരുന്നു യുവതി. നടന്ന് പോവുകയായിരുന്ന യുവതിയെ തോമസ് നിര്‍ബന്ധിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി. എന്നാല്‍ യുവതിയ്ക്ക് ഇറങ്ങേണ്ട സ്ഥലമെത്തിയിട്ടും ഓട്ടോറിക്ഷ നിര്‍ത്താന്‍ തയ്യാറാകാതിരുന്നതോടെ യുവതി ഓട്ടോയില്‍ നിന്ന് പുറത്തേയ്ക്ക് ചാടിയത്.

പരിക്കേറ്റ് രക്തത്തില്‍ കുളിച്ച് കിടന്ന യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് ഓട്ടോറിക്ഷ ഡ്രൈവര്‍ തന്നെയായിരുന്നു. എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിയതോടെ ഇാള്‍ മുങ്ങി. യുവതി ബന്ധുക്കളോട് നടന്ന സംഭവങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും തോമസിനെ പിടികൂടുകയുമായിരുന്നു.












Click it and Unblock the Notifications