കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനിലെ കൊല; പ്രതിക്ക് സ്ത്രീയുമായി അവിഹിതബന്ധമുണ്ടായിരുന്നതായി മൊഴി

  • By Gokul
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍വെച്ച് സ്ത്രീ തീപിടിച്ച് മരിക്കാനിടയായ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ തൃശൂര്‍ പോലീസ് കണ്ണൂര്‍ റെയില്‍വേ പോലീസിന് കൈമാറി. കൊലപാതകം ചെയ്തത് താനാണെന്ന് പ്രതി സമ്മതിക്കുന്നുണ്ടെങ്കിലും പോലീസിന് ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.

സ്ത്രീയെ തീകൊളുത്തി ഓടി രക്ഷപ്പെടും മുന്‍പ് പ്രതിയായ തമിഴ്‌നാട് തേനി കാമാക്ഷിപുരം അംബേദ്കര്‍ കോളനിയില്‍ സുരേഷിനെ കണ്ട ദൃക്‌സാക്ഷികള്‍ക്ക് അയാളെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടോയെന്ന് പോലീസിന് പരിശോധിക്കേണ്ടതുണ്ട്. സ്‌റ്റേഷനില്‍ നിന്നും തെളിവുകള്‍ ശേഖരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

kannur-railway-station

സ്ത്രീയെ കൊല ചെയ്തത് താനാണെന്ന് പ്രതി ഇതിനകംതന്നെ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സ്ത്രീയുമായി അവിഹിബന്ധം ഉണ്ടായിരുന്ന പ്രതി അവരുമായി മാഹിയില്‍ പോയി വന്നതിനുശേഷം ട്രെയിനില്‍ വിശ്രമിക്കുകയായിരുന്നു. മംഗലാപുരത്തേക്ക് പോകാന്‍ പ്രതി നിര്‍ബന്ധിച്ചെങ്കിലും സ്ത്രീ അതിന് കൂട്ടാക്കിയില്ല, ഇതേ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന സുരേഷ് സ്ത്രീയെ തീകൊളുത്തുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി.

ഒക്ടോബര്‍ 20ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ എറണാകുളം എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ വെച്ച് ഫാത്തിമയെന്ന സ്ത്രീയെ തീവെച്ചശേഷം പ്രതി ഓടി രക്ഷപ്പെട്ടത്. ഗുരുതരമായ പൊള്ളലേറ്റ സ്ത്രീ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച് മരിക്കുകയായിരുന്നു. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് തിരച്ചില്‍ നടത്തുന്നതിനിടയിലാണ് സുരേഷ് തൃശൂരില്‍ നിന്നും അറസ്റ്റിലാകുന്നത്.

English summary
woman murder in Kannur train ; accused in railway police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X