പെരുമ്പാവൂരിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു! കൊല്ലപ്പെട്ടത് കോളേജ് വിദ്യാർത്ഥിനി
പെരുമ്പാവൂര്‍: നിയമവിദ്യാർത്ഥിനിയുടെ ക്രൂരമായ കൊലപാതകത്തിന് ശേഷം പെരുമ്പാവൂരിനെ ഞെട്ടിച്ച് വീണ്ടുമൊരു കൊലപാതകം. പെരുമ്പാവൂര്‍ ഇടത്തിക്കാട് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ നിമിഷയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടയില്‍ പെണ്‍കുട്ടിയുടെ അച്ഛനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഒഡീഷ സ്വദേശി ബിജു ആണ് പിടിയിലായിരിക്കുന്നത്. രാവിലെയോടെ നിമിഷയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാൾ പെൺകുട്ടിയുടെ കഴുത്ത് കത്തി ഉപയോഗിച്ച് അറുക്കുകയായിരുന്നു. അക്രമിയെ തടയാൻ ശ്രമിക്കവേയാണ് നിമിഷയുടെ അച്ഛന് കുത്തേറ്റത്.

പ്രതിയെ നാട്ടുകാർ പിടികൂടി
അക്രമിയെ പിടികൂടാൻ ശ്രമിച്ച നിമിഷയുടെ അച്ഛന്റെ സഹോദരനുംകുത്തേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കൊലയ്ക്ക് ശേഷം ഷെഡിൽ ഒളിച്ചിരുന്ന ബിജുവിനെ നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.കഴുത്തിൽ മുറിവേറ്റ് ചോര വാർന്ന് കിടന്ന നിമിഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരണം സംഭവിക്കുകയായിരുന്നു. പെരുമ്പാവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നിമിഷയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്

അച്ഛന് പരിക്ക് ഗുരുതരമല്ല
കുത്തേറ്റ അച്ഛനെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. അപകട നില തരണം ചെയ്തതായി ഡോക്ടർമാർ പറയുന്നു. സിഐ ഉൾപ്പെടെയുള്ള ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ബിജുവിനെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

മോഷണ ശ്രമത്തിനിടെ കൊലപാതകം
പ്രണയാഭ്യർത്ഥന നിരസിച്ചതോ മറ്റോ ആവാം കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് റിപ്പോർട്ടുകൾ. വീട്ടിൽ അതിക്രമിച്ച് കയറിയ ബിജു നിമിഷയുടെ മുത്തശ്ശിയുടെ കഴുത്തിലെ മാല മോഷ്ടിക്കാൻ ശ്രമം നടത്തി. ഇത് കണ്ട നിമിഷ ബിജുവിനെ തടയാൻ ശ്രമിച്ചപ്പോഴാണ് ആക്രമിക്കപ്പെട്ടത്.

സമാനമായ കൊലപാതകം
പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളി പ്രതിയാകുന്ന രണ്ടാമത്തെ കൊലക്കേസാണ് ഇതെന്നത് പോലീസ് ഗൌരവത്തോടെയാണ് കാണുന്നത്.ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് നിയവിദ്യാർത്ഥിനി കൊല്ലപ്പെട്ട കേസിലും പ്രതി അന്യസംസ്ഥാന തൊഴിലാളിയാണ്. അമീറുൽ ഇസ്ലാം എന്ന ഇതരസംസ്ഥാന തൊഴിലാളിയാണ് നിയമവിദ്യാർത്ഥിനിയെ കൊന്ന കേസിലെ പ്രതി. പ്ലൈവുഡ് കമ്പനികൾ ഏറെയുള്ള പെരുമ്പാവൂർ അന്യസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്.

പ്രദേശവാസികൾ ആശങ്കയിൽ
ഇവരുടെ കൂട്ടത്തിൽ ക്രിമിനൽ സ്വഭാവുമുള്ള നിരവധി പേരുണ്ടെന്ന് പോലീസ് പറയുന്നു. നിയമവിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ ഇവരിൽ നിരവധി പേരെ പോലീസ് ചോദ്യം ചെയ്യുകയും താമസസ്ഥലങ്ങളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. വീണ്ടും ഒരു കൊലപാതകം കൂടി നടന്ന സാഹചര്യത്തിൽ പെരുമ്പാവൂർ നിവാസികൾ ഭീതിയിലാണ്.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications