ഓടുന്ന ബസിലെ പ്ളാറ്റ്ഫോം തകര്‍ന്ന് യുവതി റോഡില്‍ വീണു, സംഭവം കൊല്ലത്ത്, വീഡിയോ കാണൂ
കൊല്ലം: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും പ്ളാറ്റ്‌ഫോം തകര്‍ന്ന് ബസിനടിയിലൂടെ യുവതി റോഡിലേയ്ക്ക് വീണു. തിരക്കേറിയ റോഡിലേയ്ക്ക് വീണിട്ടും തലനാരിഴയ്ക്കാണ് ജീവന്‍ നഷ്ടമാകാതെ യുവതി രക്ഷപ്പെട്ടത്. സംഭവം നടന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലോ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലോ അല്ല കേരളത്തില്‍ തന്നെ. കൊല്ലത്ത് പുനലൂരില്‍.
ബസെന്ന് കേള്‍ക്കുമ്പോള്‍ കെഎസ്ആര്‍ടിസിയേയും സ്വാകാര്യ ബസുകളേയും പഴിയ്ക്കാനൊരുങ്ങേണ്ട. ഈ കഥയിലെ വില്ലന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ബസാണ്. ഈ ബസില്‍ നിന്നുമാണ് പ്ളാറ്റ്ഫോം തകര്‍ന്ന് യുവതി റോഡിലേയ്ക്ക് വീണത്.

ബസിന്റെ ടയറുകള്‍ക്കിടയില്‍പ്പെടാതെയും മറ്റ് വാഹനങ്ങള്‍ ഇടിയ്ക്കാതെയും തലനാരിഴയ്ക്കാണ് സ്ത്രീ രക്ഷപ്പെട്ടത്. യുവതി റോഡിലേയ്ക്ക് വീണതും മറ്റ് വാഹനങ്ങളില്‍ നിന്നും ഡ്രൈവര്‍മാരു യാത്രക്കാരും പുറത്തിറങ്ങി ഇവരെ റോഡില്‍ നിന്നും മാറ്റുകയായിരുന്നു.
പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് പുനലൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സെപ്റ്റംബര്‍ 15 വൈകുന്നേരമാണ് അപകടം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണ്.












Click it and Unblock the Notifications