Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹണി റോസ് മുതല്‍ രേണു സുധി വരെ...; 2025 ലെ വനിതാ വാര്‍ത്താതാരങ്ങള്‍ ഇവരാണ്

മറ്റൊരു വനിതാ ദിനത്തിന് കൂടി ലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്. 1917 ലെ റഷ്യന്‍ വനിതാ മുന്നേറ്റത്തിന്റെ സ്മരണാര്‍ത്ഥമാണ് ലോകമെമ്പാടും എല്ലാ വര്‍ഷവും മാര്‍ച്ച് എട്ടിന് വനിതാ ദിനം ആചരിക്കുന്നത്. 2025 ആരംഭിച്ചിട്ട് വെറും രണ്ട് മാസമെ ആയിട്ടുള്ളൂ. ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വാര്‍ത്താലോകത്ത് ഇടംപിടിച്ച വനിതകള്‍ നിരവധിയാണ്. അവരെ പരിചയപ്പെടാം.

ഹണി റോസ്

കേരളത്തില്‍ എന്നല്ല രാജ്യത്താകമാനം ഈ വര്‍ഷം വാര്‍ത്തയില്‍ ഇടംപിടിച്ച സ്ത്രീയാണ് നടി ഹണി റോസ്. വ്യവസായി ബോബി ചെമ്മണ്ണൂര്‍ ലൈംഗികമായി അധിക്ഷേപിക്കുന്നു എന്ന പരാതിയുമായി മുന്നോട്ടുവെന്ന ഹണി റോസിന്റെ നിയമപോരാട്ടം വലിയ ശ്രദ്ധ നേടി. ബോബി ചെമ്മണ്ണൂര്‍ ഒരാഴ്ചയോളമാണ് ഹണി റോസിന്റെ പരാതിയില്‍ ജയിലില്‍ കിടന്നത്. ബോബി ചെമ്മണ്ണൂരിന്റെ കടയുടെ ഉദ്ഘാടനത്തിന് എത്തിയ തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നും ലൈംഗികാധിക്ഷേപം നടത്തി എന്നുമായിരുന്നു ഹണി റോസിന്റെ പരാതി.

Honey Rose

പരാതിയിലെ ആരോപണങ്ങള്‍ തെറ്റാണ് എന്നും തന്നെ മനപൂര്‍വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് എന്നുമുള്ള ബോബി ചെമ്മണ്ണൂരിന്റെ വാദം ജുഡീഷ്യറി മുഖവിലയ്ക്കെടുത്തില്ല. ബോബിയെ പിന്തുണച്ചും നിരവധി പേര്‍ എത്തിയെങ്കിലും ഹണി റോസ് നടത്തിയ നിയമപോരാട്ടം കൈയടി നേടി.

മൊണാലിസ

പ്രയാഗ്രാജില്‍ നടന്ന മഹാകുംഭമേളയില്‍ മാല വില്‍ക്കാനെത്തിയ ഒരു സാധാരണ പെണ്‍കുട്ടിയുടെ ജീവിതം മാറ്റിമറിഞ്ഞ വര്‍ഷം കൂടിയായിരുന്നു 2025. മോനി ഭോസ്ലെ എന്ന മൊണാലിസ എന്ന പെണ്‍കുട്ടിയുടെ ചാരക്കണ്ണുകളും വശ്യമായ ചിരിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ മൊണാലിസയ്ക്ക് ആരാധകരുടെ ശല്യം കാരണം തന്റെ ഉപജീവനമാര്‍ഗം ഉപേക്ഷിക്കേണ്ടി വന്നു.

Monalisa

എന്നാല്‍ പേരും പ്രശസ്തിയും വന്നതോടെ മൊണാലിസയെ തേടി ബോളിവുഡിലേക്കുള്ള ഓഫര്‍ വരെ ലഭിച്ചു. സംവിധായകന്‍ സനോജ് മിശ്രയാണ് മൊണാലിസയ്ക്ക് സിനിമയില്‍ അവസരം നല്‍കിയത്. ഇതിന് പിന്നാലെ കേരളത്തിലേക്ക് ബോബി ചെമ്മണ്ണൂര്‍ മൊണാലിസയെ തന്റെ വ്യവസായ സ്ഥാപനത്തിന്റെ പരിപാടിക്കായി എത്തിക്കുകയും ചെയ്തു. ലക്ഷങ്ങള്‍ പ്രതിഫലം നല്‍കിയായിരുന്നു മൊണാലിസയെ ബോബി കേരളത്തിലേക്ക് എത്തിച്ചത്. ഇതിന് പിന്നാലെ രാജ്യാതിര്‍ത്തി കടന്ന് നേപ്പാളിലെ പരിപാടിയില്‍ പങ്കെടുക്കാനും മൊണാലിസയ്ക്കായി.

രേഖ ഗുപ്ത

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന് പിന്നാലെയാണ് രാജ്യം രേഖ ഗുപ്ത എന്ന പേര് ശ്രദ്ധിച്ച് തുടങ്ങിയത്. 27 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ അധികാരത്തിലെത്തിയ ബിജെപി ഭരണസാരഥ്യം ഏല്‍പ്പിച്ചത് ഒരു വനിതയെയായിരുന്നു. സാക്ഷാല്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെ തോല്‍പിച്ച പര്‍വേശ് വര്‍മ്മയെ വരെ മറികടന്നാണ് രേഖയെ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്.

Rekha Gupta

ഡല്‍ഹിയിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ. ബിജെപി അംഗമായ രേഖ ഷാലിമാര്‍ ബാഗില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായും പ്രസിഡന്റായും ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവും ജനറല്‍ സെക്രട്ടറിയുമാണ് രേഖ.

നിര്‍മല സീതാരാമന്‍

തുടര്‍ച്ചയായി എട്ട് കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് കൊണ്ടാണ് നിര്‍മല സീതാരാമന്‍ ഈ വര്‍ഷത്തെ വാര്‍ത്താതാരമായത്. സ്വതന്ത്ര ഭാരതത്തില്‍ ഏറ്റവുമധികം ബജറ്റുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോര്‍ഡും നിര്‍മല സ്വന്തമാക്കിയിരുന്നു. ഏഴ് ബജറ്റ് അവതരിപ്പിച്ച സിഡി ദേശ്മുഖിന്റെ റെക്കോര്‍ഡാണ് നിര്‍മല മറികടന്നത്. 2019 മുതല്‍ 7 സമ്പൂര്‍ണ ബജറ്റും ഒരു ഇടക്കാല ബജറ്റുമാണ് നിര്‍മലയുടെ അക്കൗണ്ടിലുള്ളത്.

Nirmala Sitaraman

തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് നിലവില്‍ വന്ന 1952 ഏപ്രിലിന് ശേഷം തുടര്‍ച്ചയായി ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡ് മൊറാര്‍ജി ദേശായിക്കായിരുന്നു, ആറെണ്ണം. ഒന്നാം മോദി സര്‍ക്കാരിന്റെ തുടക്കത്തില്‍ പ്രതിരോധ മന്ത്രിയായിരുന്ന നിര്‍മല സീതാരാമന്‍ 2019 മുതല്‍ ധനമന്ത്രി പദവിയില്‍ തുടരുകയാണ്.

കെആര്‍ മീര

ഗാന്ധി രക്തസാക്ഷിദിനത്തിലും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലും നടത്തിയ പരാമര്‍ശമാണ് സാഹിത്യകാരി കെആര്‍ മീരയെ വാര്‍ത്തകളിലെ താരമാക്കിയത്. ഗാന്ധിവധത്തില്‍ ഹിന്ദുമഹാസഭക്കൊപ്പം കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് കൊണ്ടായിരുന്നു മീരയുടെ പ്രതികരണം. മീററ്റില്‍ ഗോഡ്‌സെയെ ആദരിച്ച ഹിന്ദുമഹാസഭയുടെ പത്രവാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു മീരയുടെ പ്രതികരണം.

KR Meera

ഗാന്ധിയുടെ ആത്മാവിനെയും ഗാന്ധിസത്തെയും ഇന്ത്യയുടെ മണ്ണില്‍നിന്ന് തുടച്ചുനീക്കുമെന്നാണ് ആ യോഗത്തില്‍ തീരുമാനമെടുത്തിരുന്നത്. ഗാന്ധിയെ രാഷ്ട്രപിതാവാക്കിയ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വാര്‍ത്ത പങ്കുവെച്ച് ''തുടച്ചുനീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപത്തിയഞ്ചുകൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണു ഹിന്ദുസഭ'' എന്ന് പറഞ്ഞ് പോസ്റ്റ് പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെ നിരവധി പേര്‍ മീരയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
കെഎല്‍എഫില്‍ ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ന്യായീകരിച്ച് കൊണ്ട് നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. 'ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടിവന്നാല്‍ പോലും, സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങിപോകാനുള്ള സ്വാതന്ത്രം ഇല്ലാതെയായാല്‍ ചിലപ്പോള്‍ അവള്‍ കുറ്റവാളിയായി തീരും, ഈ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുക എന്നുള്ളത് ഇപ്പറഞ്ഞ എല്ലാം തികഞ്ഞ കാമുകന്റെ കടമയും കര്‍ത്തവ്യവുമാണ്, എന്നായിരുന്നു മീര പറഞ്ഞത്.

എസ് മിനി

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെയാണ് മിനിയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ രാഷ്ട്രീയ കേരളത്തില്‍ മിനി പുതുമുഖമല്ല. ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നതിലുപരി സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ എന്ന എസ് യു സി ഐയുടെ മുഖമാണ് മിനി.

S Mini

കാര്യമായ സംഘടനാ ശേഷി ഇല്ലാതിരുന്നിട്ടും എസ്യുസിഐയെ നാലാള്‍ അറിയുന്നതിലേക്ക് എത്തിക്കുന്നതില്‍ പങ്കുവഹിച്ച വളരെക്കുറച്ചു പ്രവര്‍ത്തകരില്‍ ഒരാളാണ് എസ് മിനി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ മിനിയെ എസ്യുസിഐയുടെ തലസ്ഥാനത്തെ മുഖമാണ്. രണ്ടു വട്ടം പാര്‍ലമെന്റിലേക്കു മത്സരിച്ചയാള്‍ കൂടിയാണ് മിനി.

രേണു സുധി

അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്താതാരമാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ദാസേട്ടന്‍ കോഴിക്കോടിനൊപ്പം ഒരു റൊമാന്റിക് വീഡിയോ ഷൂട്ട് ചെയ്തതാണ് ഇതിന് കാരണം. ചാന്തുപൊട്ട് സിനിമയിലെ ചാന്തുകുടഞ്ഞൊരു സൂര്യന്‍ മാനത്ത് എന്ന പാട്ടിന്റെ റീക്രിയേഷന്‍ വീഡിയോ ആയിരുന്നു ഇത്.

Renu Sudhi

ഇതില്‍ അല്‍പം ഇഴുകിചേര്‍ന്നാണ് ഇരുവരും അഭിനയിച്ചത്. ഇതോടെ ഭര്‍ത്താവ് മരിച്ച സ്ത്രീ എന്തൊക്കെയാണ് കാണിച്ച് കൂട്ടുന്നത് എന്ന് പറഞ്ഞ് സൈബര്‍ അമ്മാവന്‍മാരും ആങ്ങളമാരും വടിയെടുത്തു. എന്നാല്‍ ഇതിന് തക്ക മറുപടി കൊടുത്ത് രേണു തന്നെ രംഗത്തെത്തി. മാത്രമല്ല ദാസേട്ടന്‍ കോഴിക്കോടിനൊപ്പം വീണ്ടും വീഡിയോ പങ്ക് വെക്കുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+