കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച നടി എയ്ഞ്ചല്‍ ചില്ലറക്കാരിയല്ല; ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടല്‍

കഴിഞ്ഞദിവസം വൈറ്റിലയില്‍ യുബര്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവതി കണ്ണൂര്‍ ആലക്കോട് സ്വദേശി എയ്ഞ്ചല്‍ ബേബി ചില്ലറക്കാരിയല്ല.

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞദിവസം വൈറ്റിലയില്‍ യുബര്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവതി കണ്ണൂര്‍ ആലക്കോട് സ്വദേശി എയ്ഞ്ചല്‍ ബേബി (30) ചില്ലറക്കാരിയല്ല. ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് എയ്ഞ്ചല്‍. പലരെയും ബ്ലാക്ക്‌മെയില്‍ചെയ്ത് ഇവര്‍ പണം തട്ടിയതായാണ് റിപ്പോര്‍ട്ട്.

പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പലരും കേസുമായി മുന്നോട്ടു പോകാന്‍ മടിക്കുകയാണ്. ഒരു വര്‍ഷം മുന്‍പ് തന്റെ സുഹൃത്തായ ജ്വല്ലറി ഉടമയെ ഫ് ളാറ്റിലേക്ക് വിളിച്ചുവരുത്തി മാല തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ ഇടപെടലിനെ തുടര്‍ന്നാണ് ജ്വല്ലറി ഉടമയുടെ ജീവന്‍ രക്ഷിച്ചതെന്ന് പൊതുപ്രവര്‍ത്തകായ അജ്മല്‍ ശ്രീകണ്ഠാപുരം പറയുന്നു.

uber


പഴയ സ്വര്‍ണം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് എയ്ഞ്ചല്‍ വിളിച്ചുവരുത്തുകയായിരുന്നു. ഒരു വര്‍ഷം മുമ്പായിരുന്നു സംഭവം. ഫ് ളാറ്റിലെത്തിയപ്പോള്‍ രണ്ട് യുവാക്കളും മൂന്ന് സ്ത്രീകളും ഉണ്ടായിരുന്നു. ഇവര്‍ ആക്രമിക്കുകയും മാല തട്ടിയെടുക്കുകയും ചെയ്തു. പോലീസില്‍ പരാതി നല്‍കിയെങ്കിലും പീഡനക്കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പരാതി പിന്‍വലിക്കുകയായിരുന്നു.

സമ്പന്ന കുടുംബാംഗത്തെയും ഏയ്ഞ്ചല്‍ പ്രേമം നടിച്ച് പറ്റിച്ചു. പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ ശ്രമിച്ചപ്പോള്‍ താന്‍ കൈഞരമ്പ് മുറിക്കുമെന്നും കേസില്‍ കുടുക്കുമെന്നും ഏയ്ഞ്ചലും സംഘവും ഭീഷണിപ്പെടുത്തിയതോടെ പണം നല്‍കി പ്രശ്‌നം ഒതുക്കുകയായിരുന്നു. കഴിഞ്ഞദിവസം കൊച്ചിയില്‍ പിടിയിലായ ക്ലാര ഏയ്ഞ്ചലിന്റെ ബന്ധുകൂടിയാണ്. കൊച്ചി സംഭവം പുറത്തായതോടെ ഇവര്‍ക്കെതിരെ കൂടുതല്‍ പരാതി ഉയര്‍ന്നുവന്നേക്കുമെന്നാണ് സൂചന. അതിനിടെ, യുബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇവര്‍ക്കെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തിയതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

English summary
woman passenger who arrested for beating up Uber driver is fraud,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X