വനിത പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ച നിലയില്‍; സംഭവം പോലീസ് സ്‌റ്റേഷനില്‍, ആത്മഹത്യയെന്ന് പോലീസ്
അമ്പലവയല്‍: വനിത പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ച നിലയില്‍. വയനാടിലെ അമ്പലവയല്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. പോലീസ് സ്റ്റേഷനിലെ വിശ്രമമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
മോപ്പാടി പുതിയപാടി കോളനിയില്‍ സജിനിയെയാണ് (37) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.

ആത്മഹത്യ തന്നെയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. സംഭവം പോലീസ് അന്വേഷിച്ച് വരികയാണ്. ആത്മഹത്യ കാരണം എന്താണെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications