ഭര്‍ത്താവ് തലക്കടിയേറ്റ് മരിച്ചു: രണ്ടാം ഭാര്യ കസ്റ്റഡിയില്‍
കാഞ്ഞങ്ങാട്: ഭര്‍ത്താവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടാം ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 78കാരനായ രാമചന്ദ്രന്‍ നായരെയാണ് തലക്കടിയേറ്റ് മരിച്ച നിയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച വൈകുന്നേരം രാമചന്ദ്രന്‍ ഭാര്യയുമായി വഴക്കിട്ടിരുന്നു. ഇതിന് ശേഷം നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന രാമചന്ദ്രനെയാണ്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഭാര്യ പത്മിനിയുമായി പിണങ്ങിയ രാമചന്ദ്രന്‍ മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. പത്മിനിയുടെ ജ്യേഷ്ഠത്തിയാണ് കൂലിപ്പണിക്കാരനായ രാമചന്ദ്രന്റെ ആദ്യ ഭാര്യ. ഇവരെ ഒഴിവാക്കിയാണ് അനുജത്തിയെ വിവാഹം ചെയ്തത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പത്മിനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ഇപ്പോള്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. രാമചന്ദ്രന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് പത്മിനിയുമായി വഴക്കിട്ടതെന്ന് അയല്‍വാസികള്‍ പറയുന്നു.












Click it and Unblock the Notifications