മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി മരിച്ചു!!12കാരിയെ ഉപയോഗിച്ചാൽ ജിന്ന് വരും !! സംഭവം കോഴിക്കോട്
ഷെമീനയുടെ രണ്ടാം വിവാഹം നടക്കാനായിരുന്നു മന്ത്രവാദം നടത്തിയത്.
കോഴിക്കോട്: നാദാപുരം പുറമേരിയില്‍ മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. വെള്ളയില്‍ സ്വദേശി ഷെമീനയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. യുവതിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

ശനിയാഴ്ചയാണ് ഷെമീനയ്ക്ക് മന്ത്രവാദത്തിനിടെ പൊള്ളലേറ്റത്. പുറമേരി സ്വദേശിയായ നജ്മ എന്ന യുവതിയാണ് മന്ത്രവാദം ചെയ്തത്. ഹോമകുണ്ഡത്തിലേക്ക് പെട്രോള്‍ ഒഴിയ്ക്കുന്നതിന് ഇടേ സമീപത്ത് നില്‍ക്കുകയായിരുന്ന ഷെമീനയുടെ വസ്ത്രത്തില്‍ തീ പടരുകയായിരുന്നു.

വിവാഹ മോചിതയായ ഷെമീനയ്ക്ക് രണ്ടാം വിവാഹം നടക്കാന്‍ വേണ്ടിയാണ് മന്ത്രവാദം ചെയ്തത്. ഷെമീന തന്നെയാണ് നജ്മയെ സമീപിച്ചത്. ആദ്യ വിവാഹത്തില്‍ ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

പുറമേരിയിലെ നജ്മയുടെ വീട്ടില്‍ വെച്ചായിരുന്നു മന്ത്രവാദം നടത്തിയത്. ഇതിനിടെ വീടിന് ഉള്ളില്‍ പ്രത്യേകം സജ്ജീകരിച്ച ഹോമകുണ്ഡത്തിലേക്ക് പെട്രോള്‍ ഒഴിച്ചപ്പോഴാണ് യുവതിയ്ക്ക് പൊള്ളലേറ്റത്.

12 വയസ്സുള്ള തന്റെ മകളെ ഉപയോഗിച്ചാണ് നജ്മ മന്ത്രാവാദം നടത്താറുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ കുട്ടിയില്‍ നിന്ന് വിശദമായ മൊഴി എടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സാന്നിധ്യത്തില്‍ പൂജ നടത്തിയാല്‍ മാത്രമേ ജിന്ന് വരുകയുള്ളൂ എന്നാണേ്രത നജ്മ എല്ലാവരെയും ധരിപ്പിച്ചിരുന്നത്.

ഷെമീനയുടെ ബന്ധുക്കളുടെ പരാതിയില്‍ നജ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ റിമാന്റിലാണ്. ഐപിസി 308, 324 എന്നീ വകുപ്പുകള്‍ പ്രകാരം മനപൂര്‍വ്വമല്ലാത്ത നരഹത്യ, ആയുധമോ മറ്റെന്തെങ്കിലും വസ്തുക്കളോ ഉപയോഗിച്ച് മുറിവേല്പ്പിയ്ക്കല് എന്നീ വകുപ്പുകളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications