കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി മരിച്ചു!!12കാരിയെ ഉപയോഗിച്ചാൽ ജിന്ന് വരും !! സംഭവം കോഴിക്കോട്

ഷെമീനയുടെ രണ്ടാം വിവാഹം നടക്കാനായിരുന്നു മന്ത്രവാദം നടത്തിയത്.

  • By മരിയ
Google Oneindia Malayalam News

കോഴിക്കോട്: നാദാപുരം പുറമേരിയില്‍ മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. വെള്ളയില്‍ സ്വദേശി ഷെമീനയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. യുവതിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

അപകടം മന്ത്രവാദത്തിനിടെ

ശനിയാഴ്ചയാണ് ഷെമീനയ്ക്ക് മന്ത്രവാദത്തിനിടെ പൊള്ളലേറ്റത്. പുറമേരി സ്വദേശിയായ നജ്മ എന്ന യുവതിയാണ് മന്ത്രവാദം ചെയ്തത്. ഹോമകുണ്ഡത്തിലേക്ക് പെട്രോള്‍ ഒഴിയ്ക്കുന്നതിന് ഇടേ സമീപത്ത് നില്‍ക്കുകയായിരുന്ന ഷെമീനയുടെ വസ്ത്രത്തില്‍ തീ പടരുകയായിരുന്നു.

എന്തിന്

വിവാഹ മോചിതയായ ഷെമീനയ്ക്ക് രണ്ടാം വിവാഹം നടക്കാന്‍ വേണ്ടിയാണ് മന്ത്രവാദം ചെയ്തത്. ഷെമീന തന്നെയാണ് നജ്മയെ സമീപിച്ചത്. ആദ്യ വിവാഹത്തില്‍ ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

തീ കൊളുത്തി

പുറമേരിയിലെ നജ്മയുടെ വീട്ടില്‍ വെച്ചായിരുന്നു മന്ത്രവാദം നടത്തിയത്. ഇതിനിടെ വീടിന് ഉള്ളില്‍ പ്രത്യേകം സജ്ജീകരിച്ച ഹോമകുണ്ഡത്തിലേക്ക് പെട്രോള്‍ ഒഴിച്ചപ്പോഴാണ് യുവതിയ്ക്ക് പൊള്ളലേറ്റത്.

മകളെ ഉപയോഗിച്ച്

12 വയസ്സുള്ള തന്റെ മകളെ ഉപയോഗിച്ചാണ് നജ്മ മന്ത്രാവാദം നടത്താറുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ കുട്ടിയില്‍ നിന്ന് വിശദമായ മൊഴി എടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സാന്നിധ്യത്തില്‍ പൂജ നടത്തിയാല്‍ മാത്രമേ ജിന്ന് വരുകയുള്ളൂ എന്നാണേ്രത നജ്മ എല്ലാവരെയും ധരിപ്പിച്ചിരുന്നത്.

കേസ്

ഷെമീനയുടെ ബന്ധുക്കളുടെ പരാതിയില്‍ നജ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ റിമാന്‌റിലാണ്. ഐപിസി 308, 324 എന്നീ വകുപ്പുകള്‍ പ്രകാരം മനപൂര്‍വ്വമല്ലാത്ത നരഹത്യ, ആയുധമോ മറ്റെന്തെങ്കിലും വസ്തുക്കളോ ഉപയോഗിച്ച് മുറിവേല്‍പ്പിയ്ക്കല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

English summary
Women practiced Black Magic died, Lady under custody. It happend in Kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X