Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയില്‍ ചാട്ടം ആണുങ്ങള്‍ക്ക് മാത്രമോ... പരപ്പനങ്ങാടിക്കാരി രക്ഷപ്പെട്ടത് ഇങ്ങനെ!!!

കോഴിക്കോട്: പുരുഷന്‍മാരായ തടവുപുള്ളികള്‍ ജയില്‍ ചാടിയ കഥകള്‍ ഏറെ കേട്ടിട്ടുണ്ട്. എന്നാല്‍ വനിത തടവുകാര്‍ ഇങ്ങനെ രക്ഷപ്പെട്ട കഥകള്‍ വളരെ കുറവാണ്.

ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് വിവാഹത്തട്ടിപ്പ് കേസിലും നിരവധി മോഷണ കേസുകളിലും പ്രതിയായ പരപ്പനങ്ങാടി സ്വദേശിനി രക്ഷപ്പെട്ടത്. കോഴിക്കോട് കുതിരവട്ടത്തുളള മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നായിരുന്നു രക്ഷപ്പെടല്‍.

Naseema

നസീമ എന്നാണ് ഇവരുടെ പേര്. പോലീസിന്റെ പിടിയിലായിരുന്ന ഇവര്‍ മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാനസിസാരോഗ്യ കേന്ദ്രത്തിന്റെ ചുമര്‍ തുരന്നാണ് നസീമ രക്ഷപ്പെട്ടത്. ഇവരെ കാണാതായപ്പോള്‍ മാത്രമാണ് ആശുപത്രി അധികൃതര്‍ക്ക് സംഗതി പിടികിട്ടിയത്.

കുളിമുറിയുടെ ചുമരാണ് ഇവര്‍ തുരന്നത്. അതും ഒരു മഴു ഉപയോഗിച്ച്! ഇവര്‍ക്ക് എവിടെ നിന്നാണ് മഴു കിട്ടിയതെന്ന് ഇനിയും വ്യക്തമല്ല. ചുമര്‍ തുരന്ന് പുറത്ത് കടന്ന നസീമ പത്ത് അടിയോളം ഉയരമുള്ള മതിലും ചാടിക്കടന്നാണ് രക്ഷപ്പെട്ടിട്ടുള്ളത്.

വിവിധ ജില്ലകളിലായി ഇവര്‍ക്കെതിരെ പതിനഞ്ചോളം കേസുകളുണ്ട് . അറയ്ക്കല്‍ രാജകുടുംബാംഗമാണെന്ന് പരിചയപ്പെടുത്തി മലപ്പുറം വേങ്ങര സ്വദേശിയെ വിവാഹം കഴിച്ച് പറ്റിച്ച കേസിലാണ് നസീമ പിടിയിലായത് .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+