Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലന്പൂരില്‍ മന്ത്രിപുത്രന്‍ ഭൂമിതട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന്

കൊച്ചി: മന്ത്രി പുത്രന്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന ആക്ഷേപവുമായി വീട്ടമ്മ രംഗത്ത്. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിന് എതിരെയാണ് ആരോപണം.

നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഒരേക്കറിലധികമുള്ള സ്ഥലം ആര്യാടന്‍ ഷൗക്കത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായാണ് ആക്ഷേപം. എറണാകുളം കലൂര്‍ സ്വദേശിനിയായ ഫാത്തിമ ബീവി ആണ് ആരോപണം ഉന്നയിച്ചത്. പത്ര സമ്മേളനം വിളിച്ചായിരുന്നു മന്ത്രി പുത്രനെതിരെ ഫാത്തിമ ബീവി ആക്ഷേപം ഉന്നയിച്ചത്.

Aryadan Shoukath

സിനിമ സംവിധായകനും നിലമ്പൂര്‍ നഗരസഭ അധ്യക്ഷനും ആണ് ആര്യാടന്‍ ഷൗക്കത്ത്. തനിക്ക് പൂര്‍വ്വിക സ്വത്തായി ലഭിച്ച സ്ഥലമാണ് നിലമ്പൂരിലേത് എന്നാണ് ഫാത്തിമ ബീവിയുടെ അവകാശവാദം.

തന്റെ സ്ഥലത്ത് പ്രവേശിക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ലെന്നും ഫാത്തിമ ബീവി പറയുന്നു. കോടതി ഉത്തരവുണ്ടായിട്ടും ഇക്കാര്യത്തില്‍ മലപ്പുറം ജില്ലാ ഭരണകൂടവും പോലീസും നടപടിയെടുക്കുന്നില്ലെന്നും ഇവര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

മുമ്പൊരിക്കല്‍ തന്റെ ഭൂമി കയ്യേറാന്‍ നടത്തിയ ശ്രമത്തെ എതിര്‍ത്തപ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന്റെ സഹായികള്‍ തന്നെ മര്‍ദ്ദിച്ചതായി ഫാത്തിമ പറഞ്ഞു. ഈ കേസില്‍ പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചിട്ടുണ്ടത്രെ.

നിലമ്പൂര്‍ രാധ കൊലക്കേസിലും ആര്യാടന്‍ ഷൗക്കത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിറകേയാണ് ഇപ്പോള്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നതായുള്ള ആരോപണവും ഉയര്‍ന്നിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+