ചെന്നൈ മെയിലിന്റെ ബാത്ത് റൂമില്‍ വയനാട് സ്വദേശിനിയുടെ മൃതദേഹം
ഷൊര്‍ണൂര്‍: ചെന്നൈ മെയിലിന്റെ ബാത്ത് റൂമില്‍ വയനാട് സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കാക്കവയല്‍ അരുണഗിരി ക്വാര്‍ട്ടേഴ്‌സില്‍ ഗോപാലകൃഷ്ണന്റെ ഭാര്യ പത്മാവതിയമ്മ (86)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേയ്ക്കുള്ള യാത്രയിലായിരുന്നു പത്മാവതിയമ്മ.
ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് മകനും മരുമകള്‍ക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്നു ഇവര്‍. തേഡ് എസി കമ്പാര്‍ട്ട്‌മെന്റിലാണ് ഇവര്‍ യാത്രചെയ്തിരുന്നത്. ബാത്ത് റൂമില്‍ പോയി ഏറെ നേരമായിട്ടും പത്മാവതിയമ്മയെ കാണാതിരുന്നതിനെത്തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ബാത്ത് റൂം കുത്തിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. രാവിലെ 6.10ന് എത്തിയ ചെന്നൈ മെയില്‍ ഒന്നരമണിയ്ക്കൂര്‍ താമസിച്ചാണ് യാത്ര തുടര്‍ന്നത്. പത്മാവതിയമ്മയുടേത് പ്രായധിക്യം മൂലമുള്ള സ്വാഭാവിക മരണമാണെന്നാണ് സൂചന. മൃതദേഹം ഷൊര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications