ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവം: ഷംന കാസിമിന് വനിതാ കമ്മീഷന്റെ പിന്തുണ
തിരുവനന്തപുരം: ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ സിനിമാ നടി ഷംന കാസിമിന് പിന്തുണയുമായി വനിതാ കമ്മീഷൻ. വനിതാ കമ്മീഷൻ അംഗമായ ഡോ. ഷാഹിദ കമാഷ ഷംന കാസിനെ ഫോണിൽ വിളിച്ചാണ് പിന്തുണ പ്രഖ്യാപിച്ചത്. കേസിന്റെ എല്ലാ ഘട്ടത്തിലും നടിക്ക് പിന്തുണ നൽകുമെന്ന് അറിയിച്ച വനിതാ കമ്മീഷൻ അംഗം ഇത്തരത്തിൽ തട്ടിപ്പിനിരയായവർ മുന്നോട്ടുവരണമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ബ്ലാക്ക്മെയിലിംഗിന് പുറകിലെ കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവരാൻ നടിയുടെ വെളിപ്പെടുത്തൽ സഹായിക്കുമെന്നും ഷാഹിദാ കമാൽ പറഞ്ഞു.
സിനിമാ- മോഡലിംഗ് രംഗത്തേക്ക് പ്രവർത്തിക്കുന്നവരും ഈ രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവരുമായ പെൺകുട്ടികളെ സ്വർണ്ണക്കടത്ത്, കള്ളക്കടത്ത് എന്നിവയ്ക്ക് നിർബന്ധിക്കുകയും ഇതിന് തയ്യാറാവാത്തവരെ ശാരീരിക- മാനസിക പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്ത പല സംഭവങ്ങളും മൂടിവെക്കപ്പെട്ടിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിലുള്ള ഒരു സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ പുറത്തുകൊണ്ടുവരാനും ബ്ലാക്ക്മെയിലിംഗിന് ഇരയായവരെ നിയമത്തിന് മുമ്പിലേക്ക് വരുന്നതിനുള്ള പ്രചോദനമാണ് ഷംന നടത്തിയ വെളിപ്പെടുത്തലെന്നും അവർ പറയുന്നു. ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ള സ്ത്രീകൾ ഇത് തുറന്ന് പറഞ്ഞ് കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ ധൈര്യത്തോടെ മുന്നോട്ടുവരണമെന്നും ഷാഹിദ കമാൽ ആവശ്യപ്പെട്ടു.

Recommended Video
ഷംന കാസിമിന്റെ അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇതേ സംഘത്തിനെതിരെ വെളിപ്പെടുത്തലുമായി നടിയും മോഡലും ഉൾപ്പെടെയുള്ളവരാണ് രംഗത്തെത്തിയത്. സ്വർണ്ണക്കടത്തിന് നിർബന്ധിച്ചുവെന്നും ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് സ്വർണ്ണവും പണവും കൈക്കലാക്കിയെന്നതും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഇതേ സംഘത്തിനെതിരെ ഉയർന്നിട്ടുള്ളത്. സംഭവത്തിൽ നാല് പേരാണ് അറസ്റ്റിലായിട്ടുള്ളത്. മൂന്ന് പേർക്ക് വേണ്ടി പോലീസ് അന്വേഷണം നടത്തിവരികയാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications