കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയാൾക്ക് വേറെ വിവാഹം കഴിക്കണം! മതം മാറി ഹിന്ദു യുവാവിനെ വിവാഹം കഴിച്ച യുവതിയുടെ വീഡിയോ, രക്ഷിക്കണം

ക്രിസ്ത്യാനിയായിരുന്ന തന്നെ മതം മാറ്റിയാണ് കോഴിക്കോട് ബാലുശേരി സ്വദേശിയായ ഹിന്ദു നായർ യുവാവ് വിവാഹം കഴിച്ചതെന്നും ദിൽന വീഡിയോയിൽ പറയുന്നുണ്ട്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: ഭർത്താവ് ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് യുവതിയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോ. ദിൽന അൽഫോൻസ എന്ന യുവതിയാണ് ഭർത്താവ് പീഡിപ്പിക്കുന്നതായി ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. കോട്ടയം വൈക്കത്തെ ഒരു റിസോർട്ടിൽ നിന്നാണ് യുവതി ഫേസ്ബുക്ക് ലൈവിലൂടെ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.

നടൻ ബിജു മേനോന്റെ കാർ ഇടിച്ചുതെറിപ്പിച്ചു! അപകടം വളാഞ്ചേരി വട്ടപ്പാറയിൽ... ആർക്കും പരിക്കില്ലനടൻ ബിജു മേനോന്റെ കാർ ഇടിച്ചുതെറിപ്പിച്ചു! അപകടം വളാഞ്ചേരി വട്ടപ്പാറയിൽ... ആർക്കും പരിക്കില്ല

പൊട്ടിക്കരഞ്ഞ് ദിലീപ് ഫാൻസ്! റോഡ് ഷോയും സ്വീകരണവുമെല്ലാം വെള്ളത്തിലായി, പിആർ ഏജൻസികൾക്കും നിരാശ...പൊട്ടിക്കരഞ്ഞ് ദിലീപ് ഫാൻസ്! റോഡ് ഷോയും സ്വീകരണവുമെല്ലാം വെള്ളത്തിലായി, പിആർ ഏജൻസികൾക്കും നിരാശ...

ക്രിസ്ത്യാനിയായിരുന്ന തന്നെ മതം മാറ്റിയാണ് കോഴിക്കോട് ബാലുശേരി സ്വദേശിയായ ഹിന്ദു നായർ യുവാവ് വിവാഹം കഴിച്ചതെന്നും ദിൽന വീഡിയോയിൽ പറയുന്നുണ്ട്. ഇപ്പോൾ ഭർത്താവിന് തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും, അതിനായി തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും യുവതി വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

സ്ത്രീകളിലെ സുന്നത്ത്, ലീഗിനെതിരെ ഇകെ സുന്നികൾ; ഇകെ നേതാക്കളുടെ വിരട്ടലിൽ മുനവ്വറലി തങ്ങൾ ഭയന്നു....സ്ത്രീകളിലെ സുന്നത്ത്, ലീഗിനെതിരെ ഇകെ സുന്നികൾ; ഇകെ നേതാക്കളുടെ വിരട്ടലിൽ മുനവ്വറലി തങ്ങൾ ഭയന്നു....

രാവിലെ....

രാവിലെ....

ആഗസ്റ്റ് 29 ചൊവ്വാഴ്ച രാവിലെയാണ് ദിൽന അൽഫോൻസ ഫേസ്ബുക്ക് ലൈവിലൂടെ സഹായം അഭ്യർത്ഥിച്ചത്. ചൊവ്വാഴ്ച രാവിലെയും ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിച്ചെന്നും യുവതി ആരോപിക്കുന്നു.

വാതിൽ തുറക്കാൻ...

വാതിൽ തുറക്കാൻ...

ഈ ഫേസ്ബുക്ക് ലൈവ് വീഡിയോ ചെയ്യുമ്പോളും ഭർത്താവ് മുറിക്ക് പുറത്തുണ്ടെന്നും, അയാൽ വാതിൽ തുറക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും യുവതി പറയുന്നു.

മതംമാറി വിവാഹം...

മതംമാറി വിവാഹം...

ക്രിസ്ത്യൻ മതവിശ്വാസിയായിരുന്ന ദിൽന അൽഫോൻസ മതം മാറിയാണ് ഹിന്ദു യുവാവിനെ വിവാഹം കഴിച്ചത്. കോഴിക്കോട് ബാലുശേരി സ്വദേശിയായ നായർ യുവാവാണ് ദിൽനയുടെ ഭർത്താവ്.

പീഡനം...

പീഡനം...

നിലവിൽ വൈക്കത്തെ റിസോർട്ടിലുള്ള തന്നെ ഭർത്താവ് ക്രൂരമായി മർദ്ദിക്കുകയാണെന്നും, നിരന്തരം ഉപദ്രവിക്കുന്നത് പതിവാണെന്നും ദിൽന ആരോപിക്കുന്നു.

വേറെ വിവാഹം കഴിക്കണം...

വേറെ വിവാഹം കഴിക്കണം...

ഭർത്താവിന് ഇപ്പോൾ അയാളുടെ സ്റ്റാറ്റസിന് ചേർന്ന ഹിന്ദു യുവതിയെ വിവാഹം കഴിക്കാനാണ് ആഗ്രഹം. ഇതിനായി അദ്ദേഹത്തിന്റെ വീട്ടുകാരും തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും യുവതി പറയുന്നു.

റിസോർട്ടിൽ...

റിസോർട്ടിൽ...

ഭർത്താവ് ജനറൽ മാനേജറായി ജോലി ചെയ്യുന്ന വൈക്കത്തെ റിസോർട്ടിലെ മുറിയിലാണ് ദിൽന നിലവിൽ താമസിക്കുന്നത്. അവിടെ നിന്നാണ് ദിൽന ഫേസ്ബുക്ക് ലൈവിലൂടെ സഹായം അഭ്യർത്ഥിച്ചത്.

രക്ഷിക്കണം...

രക്ഷിക്കണം...

ഹിന്ദു യുവാവിനെ വിവാഹം കഴിക്കാനായി വീടു വിട്ടിറങ്ങിയ തനിക്ക് അഭയം നൽകാൻ ആരുമില്ലെന്നും, രക്ഷിക്കണമെന്നും ദിൽന ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്.

English summary
woman's facebook live seeks help from husband's attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X