വെഞ്ഞാറമൂട് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോയ യുവതിയെ ചവിട്ട് വീഴ്ത്തി മാല കവര്‍ന്നു
വെഞ്ഞാറമൂട്: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത യുവതി ചവിട്ടി നിലത്തിട്ട് മാല കവര്‍ന്നു. വെഞ്ഞാറമൂടിന് സമീപം വാമനപുരം-ആനച്ചല്‍ റോഡിലാണ് സംഭവം. നഗരൂര്‍ ലാല്‍ ഭവനില്‍ മോഹന്‍ലാലിന്റെ ഭാര്യ രഞ്ജിനി (24)യുടെ മാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ചത്. ബൈക്കില്‍ നിന്നും താഴേയ്ക്ക് തള്ളിയിട്ടതിനാല്‍ യുവതിയുടെ തല സമീപത്തെ മതിലില്‍ ഇടിയ്കകുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
രാത്രി 9.30 നാണ് സംഭവം നടക്കുന്നത്. ടൈല്‍സ് നിര്‍മ്മാണ തൊഴിലാളിയായ മോഹന്‍ലാല്‍ (33) ഭാര്യ രഞ്ജിനി, മകന്‍ അക്ഷയ് (3) എന്നിവര്‍ ആനച്ചലിലുള്ള രഞ്ജിനിയുടെ വീട്ടിലേയ്ക്ക് പോവുകയായിരുന്നു. മാവേലി നഗറിലെ വിജനമായ പ്രദേശത്ത് വച്ച് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ഹെല്‍മെറ്റ് വയ്ക്കാത്ത രണ്ടംഗ സംഘം ബൈക്ക് സമാന്തരമായി നിര്‍ത്തി രഞ്ജിനിയെ ചവിട്ടി നിലത്തിട്ട അഞ്ചരപ്പവന്റെ താലിമാല പൊട്ടിച്ചെടുക്കുകയായിരുന്നു.

വീഴ്ചയില്‍ സമീപത്തെ മതിലില്‍ തലയിടിച്ച് യുവതിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട ബൈക്ക് റോഡിന്റെ മറുവശത്തേയ്ക്ക് വീണതിനാല്‍ ഭര്‍ത്താവും കുഞ്ഞും രക്ഷപ്പെട്ടു. അക്രമി സംഘം കടന്ന് കളയുകയും ചെയ്തു. വെഞ്ഞാറമൂട് പൊലീസിനെ മോഹന്‍ലാല്‍ വിവരമറിയച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയും രഞ്ജിനിയെ ഗോകുലം മെഡിക്കല്‍ കൊളെജില്‍ എത്തിയ്ക്കുകയും ചെയ്തു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്,


Click it and Unblock the Notifications