കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ്, ആക്രമണത്തിന് ഇരയാവുന്ന സ്ത്രീകള്‍ക്കു പ്രത്യേക ഫണ്ട്

സത്രീകള്‍ ഗുണഭോക്താക്കളായ 64 പദ്ധതികള്‍ക്കു 1,060 കോടി രൂപ വകയിരുത്തി

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക പദ്ധതികള്‍ ധനമന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു. വനിതാ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കു 34 കോടി അനുവദിച്ചിട്ടുണ്ട്. ഷെല്‍റ്റര്‍ ഹോംസ്, ഷെല്‍റ്റര്‍ സ്‌റ്റേ, വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെന്റര്‍ തുടങ്ങിയവയ്ക്കായി 19.5 കോടി രൂപ അനുവദിച്ചു. ആക്രമണത്തിന് ഇരകളാവുന്ന സ്ത്രീകള്‍കളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും പ്രത്യേക ഫണ്ട് തുടങ്ങാന്‍ അഞ്ചു കോടി രൂപ നല്‍കും.

1

സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രത്യേക വകുപ്പ് ഈ വര്‍ഷം തന്നെ നിലവില്‍ വരും. പിങ്ക് കണ്‍ട്രോള്‍ റൂമുകള്‍, സ്വയം പ്രതിരോധ പരിശീലനം എന്നിവയ്ക്ക് 12 കോടി വകയിരുത്തി. സ്ത്രീകളുടെ പെട്ടെന്നുള്ള സംരക്ഷണത്തിന് അഞ്ചു കോടി അനുവദിച്ചിട്ടുണ്ട്.

2

സ്ത്രീകള്‍ പ്രത്യേക ഘടകമോ ഗുണഭോക്താക്കളോ ആയ 104 സ്‌കീമുകള്‍. അടങ്കല്‍ 13,400 കോടി രൂപ.ഇതില്‍ 1266 കോടി രൂപ സ്തീകള്‍ക്കു വേണ്ടിയുള്ള വകയിരുത്തലായിരിക്കും. 100 ശതമാനവും സത്രീകള്‍ ഗുണഭോക്താക്കളായ 64 പദ്ധതികള്‍ക്കു 1,060 കോടി രൂപയാണ് വകയിരുത്തിയത്.

English summary
state budget started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X