കാലില്‍ ശരീരത്തെക്കാള്‍ ഭാരമുള്ള മുഴകള്‍: യുവതി ചികിത്സാ സഹായം തേടുന്നു, ന്യൂറോ ഫൈബ്രോമെറ്റാസിസ്!
രാജാക്കാട്: ശരീരത്തിന്റെ ഇരട്ടി ഭാരമുള്ള കാലിലെ മുഴകളുമായി ദുരിതമനുഭവിക്കുന്ന യുവതി സുമനസ്സുകളുടെ സഹായം തേടുന്നു. സംരക്ഷിക്കാന്‍ ആരുമില്ലാത്തതിനാല്‍ രാജാക്കാട് കള്ളിമാലി കരുണാഭവനിലെ അന്തേവാസിയായ ഷൈലയാണ് വന്‍തുക മുടക്കാകുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടി സുമനസുകളുടെ സഹായം തേടുന്നത്. രണ്ട് വയസ്സിലുണ്ടായ അസുഖമാണ് കൃത്യ സമയത്ത് ചികിത്സ ലഭ്യമാകാത്തതിനാല്‍ ഇന്ന് ഷൈലയുടെ ദുരിത ജീവിതത്തിന് കാരണമായത്. ന്യൂറോ ഫൈബ്രോമെറ്റാസിസെന്ന രോഗമാണ് ഷൈലയ്ക്ക്.
ഞരമ്പുകളില്‍ ചെരിയ മുഴകള്‍ രൂപപ്പെടുന്ന രോഗം ആദ്യ ഘട്ടത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാത്തതിനാല്‍ നിലവില്‍ ഷൈലയുടെ ശരീരത്തേക്കാല് ഭാരമുള്ള വലിയ മുഴകളായി കാലില്‍ തൂങ്ങി കിടക്കുകയാണ്. ഭാരം താങ്ങി നടക്കുവാന്‍ കഴിയാത്ത അവസ്ഥയിലെത്തി. സംരക്ഷിക്കാന്‍ ആരുമില്ലാത്ത സാഹചര്യത്തില്‍ നാല് വര്‍ഷം മുമ്പാണ് ഷൈല കരുണാ ഭവനില്‍ എത്തിയത്. കരുണാഭവന് അധികൃതര്‍ ഷൈലയുടെ ചികിത്സയ്ക്കായി വിവിധ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധി. എന്നാല്‍ ഇതിന് മുടക്കാകുന്ന വലിയ തുക കണ്ടെത്തുവാന്‍ കഴിയാത്തതിനാല്‍ ശസ്ത്രക്രിയ മാറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍ നിലവില്‍ വലിയ മുഴകള്‍ പൊട്ടി ഒലിയ്ക്കുന്ന അവസ്ഥയിലേയ്ക്ക് എത്തിയതോടെ അടിയന്തിരമായി ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്.

മുട്ടിന് മുകളില്‍ വച്ച് കാല് മുറിച്ച് മാറ്റണമെന്നതാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നിലവില്‍ വന്‍ തുക കണ്ടെത്തുന്നതിനായി രാജാക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായി കെ പി അനിലിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും ഇടപെട്ട് രാജാക്കാട് യൂണിയന് ബാങ്കില്‍ ചികിത്സാ സഹായ നിധി രൂപികരിച്ച് ഷൈലയുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. താലപര്യമുള്ളവര്‍ക്ക് ഈ അക്കൗണ്ടില്‍ പണമിട്ട് നല്കി സഹായിക്കാവുന്നതാണ്. അക്കൗണ്ട് നമ്പര്‍ 37230210026024 ഐ എഫ് സി കോഡ്. യു ബി ഐ എന്‍ ഒ 537233.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications