കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലില്‍ ശരീരത്തെക്കാള്‍ ഭാരമുള്ള മുഴകള്‍: യുവതി ചികിത്സാ സഹായം തേടുന്നു, ന്യൂറോ ഫൈബ്രോമെറ്റാസിസ്!

  • By Desk
Google Oneindia Malayalam News

രാജാക്കാട്: ശരീരത്തിന്റെ ഇരട്ടി ഭാരമുള്ള കാലിലെ മുഴകളുമായി ദുരിതമനുഭവിക്കുന്ന യുവതി സുമനസ്സുകളുടെ സഹായം തേടുന്നു. സംരക്ഷിക്കാന്‍ ആരുമില്ലാത്തതിനാല്‍ രാജാക്കാട് കള്ളിമാലി കരുണാഭവനിലെ അന്തേവാസിയായ ഷൈലയാണ് വന്‍തുക മുടക്കാകുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടി സുമനസുകളുടെ സഹായം തേടുന്നത്. രണ്ട് വയസ്സിലുണ്ടായ അസുഖമാണ് കൃത്യ സമയത്ത് ചികിത്സ ലഭ്യമാകാത്തതിനാല്‍ ഇന്ന് ഷൈലയുടെ ദുരിത ജീവിതത്തിന് കാരണമായത്. ന്യൂറോ ഫൈബ്രോമെറ്റാസിസെന്ന രോഗമാണ് ഷൈലയ്ക്ക്.

ഞരമ്പുകളില്‍ ചെരിയ മുഴകള്‍ രൂപപ്പെടുന്ന രോഗം ആദ്യ ഘട്ടത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാത്തതിനാല്‍ നിലവില്‍ ഷൈലയുടെ ശരീരത്തേക്കാല്‍ ഭാരമുള്ള വലിയ മുഴകളായി കാലില്‍ തൂങ്ങി കിടക്കുകയാണ്. ഭാരം താങ്ങി നടക്കുവാന്‍ കഴിയാത്ത അവസ്ഥയിലെത്തി. സംരക്ഷിക്കാന്‍ ആരുമില്ലാത്ത സാഹചര്യത്തില്‍ നാല് വര്‍ഷം മുമ്പാണ് ഷൈല കരുണാ ഭവനില്‍ എത്തിയത്. കരുണാഭവന്‍ അധികൃതര്‍ ഷൈലയുടെ ചികിത്സയ്ക്കായി വിവിധ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധി. എന്നാല്‍ ഇതിന് മുടക്കാകുന്ന വലിയ തുക കണ്ടെത്തുവാന്‍ കഴിയാത്തതിനാല്‍ ശസ്ത്രക്രിയ മാറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍ നിലവില്‍ വലിയ മുഴകള്‍ പൊട്ടി ഒലിയ്ക്കുന്ന അവസ്ഥയിലേയ്ക്ക് എത്തിയതോടെ അടിയന്തിരമായി ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്.

sheela

മുട്ടിന് മുകളില്‍ വച്ച് കാല്‍ മുറിച്ച് മാറ്റണമെന്നതാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നിലവില്‍ വന്‍ തുക കണ്ടെത്തുന്നതിനായി രാജാക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായി കെ പി അനിലിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും ഇടപെട്ട് രാജാക്കാട് യൂണിയന്‍ ബാങ്കില്‍ ചികിത്സാ സഹായ നിധി രൂപികരിച്ച് ഷൈലയുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. താലപര്യമുള്ളവര്‍ക്ക് ഈ അക്കൗണ്ടില്‍ പണമിട്ട് നല്‍കി സഹായിക്കാവുന്നതാണ്. അക്കൗണ്ട് നമ്പര്‍ 37230210026024 ഐ എഫ് സി കോഡ്. യു ബി ഐ എന്‍ ഒ 537233.

English summary
Woman seeks treatment aid in Idukki.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X