തിരുവനന്തപുരത്ത് സ്ത്രീക്ക് നേരെ വെടിവെയ്പ്; വെടിയുതിർത്തത് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ ,
തിരുവനന്തപുരം; വഞ്ചിയൂര്‍ പടിഞ്ഞാറെക്കോട്ടയിൽ സ്ത്രീക്ക് നേരെ വെടിവെയ്പ്പ്. ചെമ്പകശ്ശേരി റസിഡൻസ് അസോസിയേഷനിലെ 'പങ്കജ്' വീട്ടിൽ സിനിക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീ തന്നെയാണ് വെടിയുതിർത്തത്.
ഞായറാഴ്ച രാവിലെ 9.30-ഓടെയായിരുന്നു സംഭവം. കൂറിയര്‍ നല്‍കാനെന്ന പേരിൽ വീട്ടിൽ എത്തിയ സ്ത്രീ സിനിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇവർ മാസ്ക് ധരിച്ചാണ് എത്തിയത്. കുറിയറിൽ ഒപ്പിടാൻ യുവതിയോട് സിനി ആവശ്യപ്പെട്ടു. സിനി പേനയെടുക്കാനായി തിരിഞ്ഞപ്പോഴാണ് അക്രമി എയര്‍പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. വെടിയുതിർത്തതിന് പിന്നാലെ ഇവർ ഓടി രക്ഷപ്പെട്ടു.

കൈ കൊണ്ട് പെട്ടെന്ന് തടുക്കാന്‍ ശ്രമിച്ചതിനാല്‍ സിനിയുടെ കൈയ്ക്കാണ് വെടിയേറ്റത്. കേന്ദ്രസർക്കാർ ജീവനക്കാരിയാണ് ഇവർ. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ത്രീ രണ്ട് തവണ വെടിയുതിർത്തതായി പോലീസ് പറഞ്ഞു. അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.












Click it and Unblock the Notifications