സാമൂഹ്യപ്രവര്‍ത്തകയ്ക്ക് ദാരുണ അന്ത്യം... മൃതദേഹം പാതി വിവസ്ത്രം, മാറിടം അറുത്തുമാറ്റി!!

  • By: Sooraj
Subscribe to Oneindia Malayalam

അടിമാലി: ഇടുക്കി അടിമാലിയില്‍ സാമൂഹ്യപ്രവര്‍ത്തക ദാരുണമായി കൊല ചെയ്യപ്പെട്ടു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകയായിരുന്ന സെലീനയാണ് (41) മരിച്ചത്. പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടാന്‍ പോലീസിനു സാധിച്ചു.

സിസ്റ്റര്‍ അഭയ വീണ്ടും വരുന്നു... ഇത്തവണ ബോളിവുഡില്‍, നായകന്‍ ദേശീയ പുരസ്‌കാര വിജയി

പതിനാലാം മൈല്‍ ചരിവിള പുത്തന്‍വീട് അബ്ദുള്‍ സിയാദിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട സെലീന. വീടിന്റെ പിറകിലായാണ് ചൊവ്വാഴ്ച രാ്ത്രി മൃതദേഹം കാണപ്പെട്ടത്.

 പ്രതി പിടിയില്‍

പ്രതി പിടിയില്‍

സെലീനയ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷിനെയാണ് (30) പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ അടിമാലിയില്‍ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തി വരികയായിരുന്നു.

കൊലയ്ക്കു കാരണം

കൊലയ്ക്കു കാരണം

സാമ്പത്തിക തര്‍ക്കവും തുടര്‍ന്നുണ്ടാട പകയുമാണ് താന്‍ സെലീനയെ വധിക്കാന്‍ കാരണമെന്നു ഗിരോഷ് പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ സ്വന്തം വീട്ടില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. വീട് വളഞ്ഞാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

 മൃതദേഹം കണ്ടത് ഭര്‍ത്താവ്

മൃതദേഹം കണ്ടത് ഭര്‍ത്താവ്

മല്‍സ്യവ്യാപാരിയായ ഭര്‍ത്താവാണ് സെലീന കൊല്ലപ്പെട്ട നിലയില്‍ ആദ്യം കണ്ടത്. ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ലൈറ്റുകളും ഓണ്‍ ചെയ്തിരുന്നില്ല. തുടര്‍ന്ന് തിരഞ്ഞപ്പോഴാണ് വീടിന്റെ പിന്‍ഭാഗത്ത് സെലീനയുടെ മൃതദേഹം കണ്ടതെന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞിരുന്നു.

 വിവസ്ത്രമായ നിലയില്‍

വിവസ്ത്രമായ നിലയില്‍

നൈറ്റി ധരിച്ചിരുന്ന സെലീനയുടെ മൃതദേഹം ഭാഗികമായി വിവസ്ത്രമായ നിലയിലാണ് കാണപ്പെട്ടത്. രക്തം വാര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു.

മാറിടം അറുത്തുമാറ്റി

മാറിടം അറുത്തുമാറ്റി

സെലീനയുടെ ഇടതു മാറിടം അറുത്തു മാറ്റിയ നിലയിലായിരുന്നു. താന്‍ തന്നെയാണ് മാറിടം അറുത്തെടുത്തതെന്ന് ഗിരോഷ് പോലീസിനോട് സമ്മതിച്ചു. സെലീനയുടെ കഴുത്തില്‍ രണ്ടു തവണ കുത്തിയതായും ഇയാള്‍ വെളിപ്പെടുത്തി.

താമസം പതിനാലാം മൈലില്‍

താമസം പതിനാലാം മൈലില്‍

കുറച്ചു വര്‍ഷങ്ങളായി സെലീനയും കുടുംബവും പതിനാലാം മൈലില്‍ വീട് വാങ്ങി താമസിക്കുകയായിരുന്നു. കൊല്ലം സ്വദേശിയായ അബ്ദുള്‍ അസീസിനെ 2000ലാണ് സെലീന വിവാഹം കഴിച്ചത്.

സൈക്കോളജിസ്റ്റ്

സൈക്കോളജിസ്റ്റ്

എല്‍എല്‍ബി ബിരുദം സ്വന്തമാക്കിയിട്ടുള്ള സെലീന സൈക്കോളജിസ്റ്റ്, പബ്ലിക്ക് സോഷ്യല്‍ ജസ്റ്റിസ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

English summary
Woman social worker murdered in Idukki
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്