സെല്‍ഫി എടുക്കുന്നതിനിടയില്‍ അമ്മയും മകനും പുഴയില്‍ വീണു
ഭുവനേശ്വര്‍: സെല്‍ഫി എടുക്കുന്നതിനിടെ വീണ്ടും അപകടമരണം. ഒഡിഷയിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. സെല്‍ഫി എടുക്കുന്നതിനിടെ മുപ്പതുകാരിയായ അമ്മയും അഞ്ചുവയസുകാരനായ മകനും പുഴയില്‍ വീഴുകയായിരുന്നു. ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുഴയില്‍ നിന്നും പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു.
കുടുംബസമേതം നാഗബലി പുഴയ്ക്കടുത്തെത്തിയതായിരുന്നു ശാന്തിയും കുടുംബവും. ഇവിടുത്തെ പാലത്തില്‍വെച്ച് കുടുംബം ചില ചിത്രങ്ങളും എടുത്തു. പിന്നീട് പാലത്തില്‍നിന്നും താഴെ ഇറങ്ങിയശേഷം പുഴക്കരയിലെ ഒരു പാറയില്‍ കയറിനിന്ന് ഫോട്ടോ എടുക്കവെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

യുവതിക്കൊപ്പം മകനും മകളും ഉണ്ടായിരുന്നു. പാറയില്‍ നിന്നും വഴുതി താഴേക്ക് വീണ മൂവരെയും രക്ഷിക്കാന്‍ നാട്ടുകാരാണ് രംഗത്തിറങ്ങിയത്. പെണ്‍കുട്ടിയെ രക്ഷിക്കാനായെങ്കിലും യുവതിയും മകനും അപ്പോഴേക്കും മുങ്ങിത്താഴ്ന്നിരുന്നു. അടുത്തിടെ ഇന്ത്യയിലെ പലഭാഗത്തും സമാന രീതിയിലുള്ള അപകടം പതിവായിരിക്കുകയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സെല്‍ഫി അപകട ബോര്‍ഡുകള്‍ സ്ഥാപിക്കാറുണ്ടെങ്കിലും പലരും വിലക്ക് ലംഘിച്ച് ഫോട്ടോയെടുക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുകയാണെന്നാണ് അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications