കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ യുവതി വെട്ടേറ്റ് മരിച്ചു

  • By Athul
Google Oneindia Malayalam News

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരമധ്യത്തില്‍ യുവതിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കെഎസ്ആര്‍ടിസ് ബസ് ഡിപ്പോയുടെ പുറകിലുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.

പുല്ലമ്പാറ പാലാക്കോണം സ്വദേശി സൂര്യ എസ് നായര്‍ (19) എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പിരപ്പന്‍കോട് സെന്റ് ജോര്‍ജ് ആശുപത്രിയിലെ നെഴ്‌സായിരുന്നു ഇവര്‍. ബുധനാഴ്ച രാവിലെ ബസ്റ്റാന്റിന് അടുത്തുള്ള ആദിത്യ ജുവലറിക്ക് സമീപമുള്ള ഇടറോഡിലെ മതിലിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവം പത്ത് മണിക്ക്

സംഭവം പത്ത് മണിക്ക്

രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ബൈക്കിലെത്തിയവരാണ് സൂര്യയെ ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ കൊലയാളിയെ കണ്ടെത്താനായില്ല.

തിരിച്ചറിയാന്‍ സഹായിത്തത് ഐഡി

തിരിച്ചറിയാന്‍ സഹായിത്തത് ഐഡി

ആശുപത്രിയിലെ ഐഡിക്കാര്‍ഡ് മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയതാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്. വെള്ള ചുരിദാറും ചുവന്ന പാന്റും ധരിച്ച ഇവരുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലാണ് റോഡരികില്‍ കണ്ടെത്തിയത്.

പൊലീസിന്റെ ഇടപെടല്‍

പൊലീസിന്റെ ഇടപെടല്‍

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആറ്റിങ്ങല്‍ പൊലീസ് മൃതദേഹം ചിറയിന്‍കീഴ് ഗവ. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പെണ്‍കുട്ടി ഒരു യുവാവുമായാണ് സ്ഥലത്തെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റൂറല്‍ എസ്പി ഷഫീന്‍ അഹമ്മദ് അറിയിച്ചു.

പാലാക്കോണം സ്വദേശി സൂര്യ എസ് നായര്‍

പാലാക്കോണം സ്വദേശി സൂര്യ എസ് നായര്‍

പുല്ലമ്പാറ പാലാക്കോണം സ്വദേശി സൂര്യ എസ് നായര്‍ (19) എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.

English summary
Woman stabbed to death at Attingal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X