നാട്ടുകാരുടെ മുന്നില്‍ വച്ച് യുവതിയെ കുത്തിക്കൊന്നു!! സംഭവം ചെറായി ബീച്ചില്‍!! ഒരാള്‍ പിടിയില്‍

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: ചെറായി ബീച്ചില്‍ യുവതിയെ നാട്ടുകാരുടെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തി. വരാപ്പുഴ സ്വദേശിയായ ശീതളെന്ന 30 കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. കോട്ടയം നെടുങ്കണ്ടം സ്വദേശിയായ പ്രശാന്താണ് പോലീസിന്റെ പിടിയിലായത്.

പ്രണയത്തിലായിരുന്നുവെന്ന് മൊഴി

പ്രണയത്തിലായിരുന്നുവെന്ന് മൊഴി

താനും ശീതളും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പ്രശാന്ത് മൊഴി നല്‍കിയതായി മാതൃഭൂമി ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

താമസം ശീതളിന്റെ വീട്ടില്‍

താമസം ശീതളിന്റെ വീട്ടില്‍

വരാപ്പുഴയിലുള്ള ശീതൡന്റെ വീടിന്റെ മുകളിലത്തെ നിലയിലാണ് പ്രശാന്ത് താമസിക്കുന്നത്. അടുത്തിടെ തങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങുണ്ടായിരുന്നതായി പ്രശാന്ത് പോലീസിനോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ക്ഷേത്രത്തില്‍ നിന്ന് ബീച്ചിലെത്തി

ക്ഷേത്രത്തില്‍ നിന്ന് ബീച്ചിലെത്തി

ഇന്നു രാവിലെ ക്ഷേത്രത്തില്‍ പോയ ശേഷമാണ് താനും ശീതളും കൂടി ബീച്ചിലേക്ക് വന്നതെന്ന് പ്രശാന്ത് പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്

കണ്ണടച്ച് നില്‍ക്കാന്‍ പറഞ്ഞു

കണ്ണടച്ച് നില്‍ക്കാന്‍ പറഞ്ഞു

ബീച്ചില്‍ വച്ച് കണ്ണടച്ചു നിന്നാല്‍ സമ്മാനം നല്‍കാമെന്ന് പറഞ്ഞാണ് താന്‍ ഒളിപ്പിച്ചു വച്ചിരുന്ന കത്തിയെടുത്തു ശീതളിനെ കുത്തിയതെന്ന് പ്രശാന്ത് പോലീസിനോട് വെളിപ്പെടുത്തി.

കൊലപാതകം നടന്നത്

കൊലപാതകം നടന്നത്

ഇന്നു രാവിലെ 10.30ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ശീതളിന്റെ ശരീരത്തില്‍ ആറു മുറിവുകളുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. യുവതിയെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ട പ്രശാന്തിനെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.

റിസോര്‍ട്ടിനെ സമീപിച്ചു

റിസോര്‍ട്ടിനെ സമീപിച്ചു

കുത്തേറ്റ് ഗുരുതരവാസ്ഥയിലായ ശീതള്‍ സമീപത്തുള്ള റിസോര്‍ട്ടിലെത്തിയാണ് വിവരമറിയിച്ചത്. തുടര്‍ന്നു ഇവിടെയുള്ള ജീവനക്കാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം ചെറായില്‍ തന്നെയുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് എറണാകുളത്തെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

English summary
Woman stabbed to death in cherayi beach
Please Wait while comments are loading...