മൂവാറ്റുപുഴയിൽ യുവതിയെ ആശുപത്രിയിൽ കുത്തിക്കൊന്നു; പ്രതി പിടിയിൽ
എറണാകുളം: മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. ആശുപത്രിയിൽ പിതാവിനെ കാണാനെത്തിയ സിംന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഷാഹുല്‍ അലി എന്നയാളാണ് കൊലപാതകം നടത്തിയത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം.

സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയുടെ പിതാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നു സിംന. ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രതി ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. സിംനയും ഷാഹുലും അയൽവാസികളാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നാണ് വിവരം. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.












Click it and Unblock the Notifications