Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുരിദാറിന്റെ ഷാള്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങി യുവതി ശ്വാസംമുട്ടി മരിച്ചു! സംഭവം കാസര്‍കോട്...

ഭക്ഷണത്തിനുള്ള അരി അരയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കാസര്‍കോട്: ചുരിദാറിന്റെ ഷാള്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങി യുവതി ശ്വാസം മുട്ടി മരിച്ചു. കാസര്‍കോട് ഷിറിയ വൊളയത്തെ സയ്യിദിന്റെ ഭാര്യ മുനൈഫയാണ് ദാരുണമായി മരണപ്പെട്ടത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഭക്ഷണത്തിനുള്ള അരി അരയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

രാത്രി ഭക്ഷണത്തിനുള്ള അരി അരയ്ക്കുന്നതിനിടെയാണ് മുനൈഫ ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ അബദ്ധത്തില്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങിയത്. സംഭവസമയത്ത് മുനൈഫയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളും 11 മാസം പ്രായമായ കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടുക്കളയിലുണ്ടായ അപകടം ഇവര്‍ അറിഞ്ഞതുമില്ല.

death

അല്‍പ്പസമയത്തിന് ശേഷം വെള്ളമെടുക്കാനെത്തിയ ഭര്‍തൃമാതാവാണ് മുനൈഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ മുനൈഫയെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചു. സീതാംഗൂളി മുഗുവിലെ പികെ മജീദിന്റെയും മുസൈബയുടെയും മകളാണ് മുനൈഫ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+