Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചു; യുവതി വീണ്ടും രംഗത്ത്, ഡിജിപിക്ക് പരാതി, മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി വീണ്ടും രംഗത്ത്. കേസില്‍ ഇതുവരെ ബാലചന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തില്ലെന്ന് യുവതി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്ന് തിരുവനന്തപുരത്തെത്തി ഡിജിപിയെ കണ്ട അവര്‍, ശേഷം മാധ്യമങ്ങളോടും സംസാരിച്ചു. അയാള്‍ ചെയ്ത ക്രൂരതകളാണ് ഞാന്‍ പരാതിയായി പറഞ്ഞത്. സത്യം മാത്രമേ പറഞ്ഞിട്ടുള്ളു. നുണപരിശോധനയ്ക്ക് തയ്യാറാണ്. ബാലചന്ദ്രകുമാര്‍ നുണ പരിശോധനയ്ക്ക് തയ്യാറാകുമോ എന്നും യുവതി ചോദിച്ചു.

ബാലചന്ദ്ര കുമാര്‍ ഭീഷണിപ്പെടുത്തുകയാണ്. പോലീസും ബാലചന്ദ്ര കുമാറും ഒത്തുകളിക്കുകയാണ്. രണ്ടുമാസമായി പരാതി നല്‍കിയിട്ട്. ഇതുവരെ പോലീസ് ഒരു നടപടിയും എടുത്തിട്ടില്ല. ബാലചന്ദ്ര കുമാറിന് ഉന്നത പോലീസ് ഓഫീസര്‍മാരുമായി ബന്ധമുണ്ട്. ചാനലുകളിലുടെയും മറ്റും തന്നെ അപമാനിക്കാനുള്ള നീക്കം നടക്കുന്നു. മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടാത്തതിലും യുവതി പരാതിപ്പെട്ടു. വൈകാതെ മുഖ്യമന്ത്രിയെ കണ്ട് പരാതിപ്പെടുമെന്നും യുവതി പറഞ്ഞു.

b

അതേസമയം, ദിലീപിനെതിരെ പരാതി ഉന്നയിച്ച ശേഷമാണ് തനിക്കെതിരെ പരാതികള്‍ നല്‍കപ്പെട്ടതെന്നും തന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താനുള്ള നീക്കമാണിതെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു. ദിലീപിനെതിരെ പരാതി ഉന്നയിക്കുന്നതിന് മുമ്പ് വരെ ഒരു പെറ്റി കേസ് പോലും തനിക്കെതിരെയുണ്ടായിരുന്നില്ല. ഇപ്പോള്‍ നാലോളം കേസില്‍ പ്രതിയാണ്. എല്ലാം നിയമപരമായി നേരിടുമെന്നും ബാലചന്ദ്ര കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Recommended Video

cmsvideo
    കേരളം; പീഡന പരാതി; ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തുന്നു എന്ന് പരാതിക്കാരി

    കണ്ണൂര്‍ സ്വദേശിയായ യുവതിയാണ് ബാലചന്ദ്ര കുമാറിനെതിരെ പരാതി നല്‍കിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി കൈമാറിയത്. കൊച്ചിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് പരാതി. ജോലി വാഗ്ദാനം നല്‍കിയാണ് യുവതിയെ ബാലചന്ദ്രകുമാര്‍ കൊച്ചിയില്‍ വിളിച്ചുവരുത്തിയതത്രെ. ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പത്ത് വര്‍ഷം മുമ്പാണ് സംഭവം. ഗാനരചയിതാവിന്റെ വീട്ടില്‍ വച്ചാണ് പീഡനം നടന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

    ഒരു സുഹൃത്തില്‍ നിന്നാണ് ബാലചന്ദ്ര കുമാറിന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചത്. ജോലി തേടി ഫോണില്‍ ബന്ധപ്പെട്ടു. ജോലി നല്‍കാമെന്ന് ബാലചന്ദ്ര കുമാര്‍ ഉറപ്പ് നല്‍കി. സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞാണ് കൊച്ചിയില്‍ വിളിച്ചുവരുത്തിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പീഡിപ്പിച്ച ശേഷം ബാലചന്ദ്ര കുമാര്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. പീഡന ദൃശ്യം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പോലീസില്‍ പരാതിപ്പെട്ടാല്‍ വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് യുവതി പറഞ്ഞിരുന്നത്. ദിലീപ് കേസില്‍ ബാലചന്ദ്ര കുമാര്‍ മാധ്യമങ്ങളില്‍ നിറയുകയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പറയുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് പരാതി നല്‍കാമെന്ന് തീരുമാനിച്ചതെന്നും യുവതിയുമായി ബന്ധമുള്ളവര്‍ പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+