ഭാര്യ തൂങ്ങി മരിച്ചു; 9 മാസം പ്രായമുള്ള കുഞ്ഞിനെ അയല്‍വാസിയെ ഏല്‍പ്പിച്ച് അച്ഛന്‍ മുങ്ങി!!!
എടവണ്ണ: പിഞ്ചു കുഞ്ഞിനെ അയല്‍വാസിയെ ഏല്‍പ്പിച്ച് അച്ഛന്‍ മുങ്ങി. കല്‍പ്പകഞ്ചേരിയില്‍ താമസിക്കുന്ന കൊല്‍ക്കത്ത മിഡ്‌നാപുര്‍ ജില്ലയിലെ സഹീറലിയാണ് തന്റെ കുഞ്ഞിനെ എടവണ്ണ പത്തപ്പിരിയത്തെ സുഹൃത്തായ ഷൈഖ് അമീര്‍ ഹുസൈനെ ഏല്‍പ്പിച്ചത്. കുഞ്ഞിന്റെ മാതാവിനെ താമസസ്ഥലത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.
ഒന്‍പത് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് സുഹൃത്തിന് കൈമാറിയത്. മിഡ്‌നാപുരില്‍ അയല്‍വാസികളാണ് സഹീറലിയും ഷൈഖ് അമീര്‍ ഹുസൈനും. ഭക്ഷണംകഴിച്ച് 15 മിനിറ്റിനകം തിരിച്ചുവരാമെന്നാണ് പറഞ്ഞതെങ്കിലും കണ്ടില്ലെന്നാണ് അമീര്‍ഹുസൈന്‍ പോലീസില്‍ നല്‍കിയ മൊഴി.

റാജിയ കാത്തു
ഇതിനിടെയാണ് കല്പകഞ്ചേരിയില്‍ താമസസ്ഥലത്ത് യുവതി തൂങ്ങിമരിച്ച വിവരം ലഭിക്കുന്നത്. സഹീറലിയുടെ ഭാര്യ റാജിയ കാത്തുവിനെയാണ് (21) മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ വിവരവും ലഭിച്ചു.

എടവണ്ണ
തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് കുഞ്ഞിനെ എടവണ്ണ സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

കല്‍പ്പകഞ്ചേരി എസ്‌ഐ
സഹീറലി എല്‍പ്പിച്ച കുട്ടി ഇവരുടേതാണെന്ന് ബോധ്യപ്പെട്ടതായി കല്‍പ്പകഞ്ചേരി എസ്.ഐ. പി. സംഗീത് പറഞ്ഞു. കുട്ടിയുടെ അച്ഛനെയും മറ്റൊരു സുഹൃത്തിനെയും കാണാതായതായും എസ്‌ഐ പറയുന്നു.

കുഞ്ഞ്
എടവണ്ണ പോലീസ് സ്‌റ്റേഷനില്‍ നിന്നും ചൈല്‍ഡ് ലൈനിന് കൈമാറിയ കുഞ്ഞിനെ മലപ്പുറം ശിശുപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

പോലീസ്
സഹീറലിയും സുഹൃത്തും ചേര്‍ന്ന് കുട്ടിയെ ഏല്‍പ്പിച്ചെന്നാണ് ഷൈഖ് അമീര്‍ ഹുസൈന്‍ പറയുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പോലീസ് പറയുന്നു.












Click it and Unblock the Notifications