വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം; കോവളം എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കോവളം എംഎല്‍എ എം. വിന്‍സെന്റിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. ബുധനാഴ്ച ഉച്ചയോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീട്ടമ്മ ഇപ്പോള്‍ അബോധാവസ്ഥയിലാണ്. ഇവര്‍ക്ക് ബോധം വന്നശേഷം മൊഴിയെടുക്കും. കോവളം എംഎല്‍എ വിന്‍സന്റിന്റെ നിരന്തരമുള്ള ശല്യത്തെ തുടര്‍ന്നാണ് ആത്മഹത്യാശ്രമമെന്ന് സ്ത്രീയുടെ ഭര്‍ത്താവ് പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. എംഎല്‍എ നിരന്തരം ഫോണില്‍ വിളിക്കുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നതായി പരാതിയില്‍ വ്യക്തമാക്കുന്നു.

ബാലരാമപുരം പോലീസാണ് കേസ് അന്വേഷിക്കുന്നത്. ബാലരമാപുരത്ത് ഫാന്‍സി സ്റ്റോര്‍ നടത്തുയുകയായിരുന്ന യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബുധനാഴ്ച ഇവരുടെ കടയില്‍ എത്തിയ എംഎല്‍എ അപമര്യാദയായി പെരുമാറിയതായി പറയുന്നു. ഇതിന് പിന്നാലെ യുവതി ഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പൊതുപരിപാടിക്കിടെയാണ് യുവതിയെ എംഎല്‍എ പരിചയപെട്ടത്. പിന്നീട് ഇവരുടെ പിറകെകൂടി ശല്യം ചെയ്യുകയായിരുന്നു. നേരിട്ടും ഫോണിലൂടെയും ശല്യപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് എം വിന്‍സന്റ് അറിയിച്ചു.












Click it and Unblock the Notifications