Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് ഉപേക്ഷിക്കുന്നത് താങ്ങാനാവാത്ത വിഷമം: നഗരമധ്യത്തില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം

കായംകുളം: ഭര്‍ത്താവ് ഉപേക്ഷിക്കുമോയെന്ന സംശയത്താല്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവതിയുടെ ആത്മഹത്യ ശ്രമം. കായം കുളം നഗരത്തിലെ വസ്ത്രവ്യാപാര ശാലയിലെ ജീവനക്കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എരുവ കിഴക്ക പനയഞ്ചേരിയില്‍ പ്രകാശിന്റെ ഭാര്യ സൗമിനി(25) ആണ് കഴിഞ്ഞ ദിവസം നഗര മധ്യത്തില്‍ പെട്രോള്‍ ഒഴിച്ച് ദേഹത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പ്രകാശിന്റെ രണ്ടാം ഭാര്യാണ് ഒറ്റപ്പാലം സ്വദേശിനിയായ സൗമിനി. ചൊവ്വാഴ്ച രാവിലെ കായം കുളം മെയിന്‍ റോഡില്‍ പാര്‍ക്ക് ജംഗ്ഷന് സമീപമായിരുന്നു സംഭവം.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

കുപ്പിയില്‍ പെട്രോള്‍ വാങ്ങി വീട്ടിലേക്കുള്ള വഴിയില്‍ വച്ച് ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.

 തീ ആളിപ്പടര്‍ന്നു

തീ ആളിപ്പടര്‍ന്നു

തീ ആളിപ്പടര്‍ന്നതോടെ സൗമിനി നിലവിളിച്ചുക്കൊണ്ട് അടുത്ത മാലിന്യ തോട്ടിലേക്ക് ചാടി. വസ്ത്രത്തിലെ തീ അണഞ്ഞെങ്കിലും യുവതിക്ക് ദേഹമാസകലം പൊള്ളലേറ്റിരുന്നു.

രക്ഷപ്പെടുടത്താനാളില്ല

രക്ഷപ്പെടുടത്താനാളില്ല

മാലിന്യ തോട്ടിലേക്ക് ചാടിയ സൗമിനിയെ രക്ഷപ്പെടുത്താന്‍ ഓടികൂടിയവര്‍ തയാറായിരുന്നില്ല. ആംബുലന്‍സിന്റെ സഹായം ആവശ്യപ്പെട്ടെങ്കിലും സേവനം ഇല്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാ സേനയുടെ സഹായം ആവശ്യപ്പെട്ടു.

അവസാനം പോലീസ് ജീപ്പില്‍

അവസാനം പോലീസ് ജീപ്പില്‍

അഗ്നിരക്ഷാ സേനയുടെ ആംബുലന്‍സ് വരാന്‍ വൈകിയതിനെ തുടര്‍ന്ന് സൗമിനിയെ പോലീസ് ജീപ്പില്‍ കയറ്റി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കുടുംബ പ്രശ്നം

കുടുംബ പ്രശ്നം

കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്ക്ക കാരണമെന്നാണ് പോലീസ് നിഗമനം. പ്രകാശിന്റെ രണ്ടാം ഭാര്യയാണ് സൗമിനി.

ഭയപ്പെടുത്താന്‍

ഭയപ്പെടുത്താന്‍

തന്നെ ഉപേക്ഷിക്കുമോയെന്ന സംശയത്താല്‍ ഭര്‍ത്താവിനെ ഭയപ്പെടുത്താന്‍ ചെയ്തതാണെന്ന് സൗമിനി പോലീസിന് മൊഴി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+