മകള്‍ അന്യജാതിക്കാരനെ വിവാഹം ചെയ്യുന്നത് എതിര്‍ത്തില്ല, പക്ഷെ...
കോവളം: അന്യജാതിക്കാരനെ മകള്‍ വിഹാഹം ചെയ്യുന്നത് എതിര്‍ത്തിലെങ്കിലും ദുഖം സഹിക്കാന്‍ കഴിയാത്ത അമ്മ ആത്മഹത്യ ചെയ്തു. വ്യാഴ്യാഴ്ചയായിരുന്നു മകളുടെ വിവാഹം. വീട്ടുകാര്‍ ക്ഷേത്രത്തില്ർ പോയ സമയത്താണ് യുവതി മണ്ണെണയൊഴിച്ച് തീ കൊള്ളുത്തിയത്.
പൂങ്കുളം വയലിന്‍കര വീട്ടില്‍ സുനിത(37)യാണ് മരിച്ചത്. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി വെള്ളിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.

മകള്‍ അന്യജാതിക്കാരനുമായി പ്രണയത്തിലാവുകയും വിവാഹത്തിന് ഇരു കുടുംബക്കാരും സമ്മതിക്കുകയും ചെയ്തു. വിവാഹത്തില്‍ പെണ്‍കുട്ടിയുടെ അമ്മ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല എന്നാണ് വീട്ടുക്കാര്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.












Click it and Unblock the Notifications