Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ രണ്ട് വയസുള്ള കുട്ടിയെ ദേഹത്ത് കെട്ടി യുവതി കുളത്തില്‍ ചാടി മരിച്ചു

ഇടുക്കി: അപകടത്തില്‍ ഭര്‍ത്താവ് മരിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. രണ്ട് വയസുള്ള മകനെ ദേഹത്തോട് ചേര്‍ത്തു കെട്ടി ആ അമ്മ കുളത്തില്‍ ചാടി മരിക്കുകയായിരുന്നു. ഇടുക്കിയിലെ തോപ്രാംകുടിയിലാണ് ഈ കണ്ണുനനയ്ക്കുന്ന സംഭവം നടന്നത്. 27 വയസുകാരിയായ സനീഷ, രണ്ടു വയസുമാത്രം പ്രായമുള്ള ദേവദത്ത് എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അയല്‍വക്കത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ സമീപവാസികള്‍ കണ്ടെത്തുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് ഒരുമാസം മുന്‍പ് ഒരപകടത്തില്‍ മരണപ്പെട്ടിരുന്നു. ബൈക്ക് ബസുമായി കൂട്ടിയിടിച്ച് അനീഷ് എന്ന യുവാവിന്റെ ജീവനെടുക്കുകയായിരുന്നു.

suicide-by-jumping-off-from-building

ഭര്‍ത്താവ് മരണപ്പെട്ട ആഘാതത്തില്‍ മനോനില തെറ്റിയ പോലെയായിരുന്നു യുവതി. ഒട്ടേറെ പ്രാവശ്യം ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. അനീഷ് മരിച്ചതിന്റെ 41ാം ദിവസമാണ് മകനും അമ്മയും ജീവനൊടുക്കിയത്. അനീഷിന്റെ മരണാനന്തര ചടങ്ങു നടക്കാനിരിക്കെയാണ് കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി സനീഷയും കുഞ്ഞും പോയത്.

തിങ്കളാഴ്ച രാത്രി മുതല്‍ സനീഷയെയും കുഞ്ഞിനെയും കാണാനില്ലായിരുന്നു. കുടുംബാംഗങ്ങളും നാട്ടുകാരും ഇവര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും ജീവനോടെ കണ്ടെത്താനായില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ കുളത്തില്‍ കാണുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+