കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീതി പടര്‍ത്തി സിക വൈറസ് സാന്നിധ്യം; രാജസ്ഥാനില്‍ ആദ്യമായി യുവതിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ യുവതിക്ക് സിക വൈറസ് സ്ഥിതീകരിച്ചു. സന്ധി വേദനയും, കണ്ണുകളിലെ ചുവപ്പും തളര്‍ച്ചയും ഉള്‍പ്പടെയുള്ള ലക്ഷണങ്ങളുമായി സവായ് മാന്‍ സിങ്ങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്കാണ് സിക വൈറസ് സ്ഥിതീകരിച്ചത്.

നാഡീ വ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക വൈറസ് കഴിഞ്ഞ വര്‍ഷം ആദ്യം ഇന്ത്യയില്‍ സ്ഥിരീകരിച്ചിരുന്നെങ്കിലും ഇതാദ്യമായണ് രാജസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. യുവതിയുടെ രക്ത സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജയില്‍ അയച്ചു നത്തിയ പരിശോധനയിലാണ് സിക വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും പരിശോധനാ ഫലം പുറത്തുവന്നതോടെ യുവതിയെ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാക്കി. സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

zika

English summary
Woman Tests Positive For Zika In Rajasthan, First Case In State: Official
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X