Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവതിയുടെ സാഹസത്തില്‍ പ്രതികള്‍ കുടുങ്ങി

പത്തനംതിട്ട: അശ്ലില ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിച്ചയാളെ ഇരയായ യുവതി തന്നെ കുടുക്കി. അതും സിനിമ സ്റ്റൈലില്‍. തന്റെയും മകളുടെയും അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും ഫലം കാണാതെ വന്നപ്പോഴാണ് ഇരതന്നെ പ്രതിയെ പിടിക്കാന്‍ സാഹസികമായ നീക്കം നടത്തിയത്.

വിദേശത്തായിരുന്ന പ്രതി നാട്ടില്‍ എത്തിയപ്പോഴാണ് യുവതി പിന്തുടര്‍ന്ന് പിടികൂടിയത്. ഈ മാസം ആദ്യം നാട്ടിലെത്തിയ ഇയാളെയും മുംബൈയില്‍ നിന്നും ഇയാള്‍ക്കൊപ്പം എത്തിയ സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ യാത്രാമദ്ധ്യേ സ്വന്തം കാര്‍ കൊണ്ട് തടഞ്ഞിടുകയും പോലീസിനെ വിളിച്ചു വരുത്തുകയുമായിരുന്നു. ഏറ്റുമാനൂര്‍ സ്വദേശിനിയായ വീട്ടമ്മയുടെ സാഹസത്തില്‍ കുടുങ്ങിയത് തിരുവനന്തപുരം സ്വദേശിയായ യുവാവും അയാളുടെ അടൂര്‍, കട്ടപ്പന സ്വദേശികളായ സുഹൃത്തുക്കളുമാണ്.

 ഗസ്റ്റ് ഹൗസില്‍

ഗസ്റ്റ് ഹൗസില്‍

ഈ മാസം ആദ്യം മുംബൈയില്‍ വിമാനമിറങ്ങിയ യുവാവ് അവിടെ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം കോട്ടയത്ത് ഗസ്റ്റ് ഹൗസില്‍ എത്തിയതായി വിവരം കിട്ടിയ യുവതി പ്രതികളെ തേടി അവിടെയെത്തി. എന്നാല്‍ പ്രതികള്‍ ഈ സമയത്ത് പത്തനംതിട്ടയിലേക്ക് പോയിരുന്നു.

കാര്‍ കുറുകെ ഇട്ടു

കാര്‍ കുറുകെ ഇട്ടു

ഗസ്റ്റ് ഹൗസില്‍ പ്രതികളെ കാണാനാകാതെ മടങ്ങുമ്പോള്‍ പത്തനംതിട്ട റിംഗ് റോഡില്‍ പ്രതിയുടെ കാര്‍ കാണുകയും തന്റെ കാര്‍ കുറുകെയിട്ട് ഈ കാര്‍ തടയുകയും പോലീസിനെ വിളിച്ചുവരുത്തി പിടിച്ചുകൊടുക്കുകയുമായിരുന്നു.

ഇതാദ്യമല്ല

ഇതാദ്യമല്ല

പ്രതി ഷൈജു സുകുമാരനെതിരേ കോഴഞ്ചേരി സ്വദേശിനിയായ മറ്റൊരു യുവതിയും സമാന ഗതിയിലുള്ള പരാതി ഉന്നയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് ഈ യുവതി ഫേസ്ബുക്കിലൂടെ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു.

 ആത്മഹത്യ ശ്രമം

ആത്മഹത്യ ശ്രമം

പരാതി നല്‍കിയിട്ടും പോലീസ് കാര്യമായി ഇടപെടുന്നില്ല എന്നാരോപിച്ചായിരുന്നു യുവതി ആത്മഹത്യാശ്രമം നടത്തിയത്. തന്റെ കേസിലും പരാതി നല്‍കിയിട്ട് പോലീസ് മെല്ലെപ്പോക്ക് നടത്തിയതാണ് പ്രതിയെ പിടികൂടാന്‍ ഇറങ്ങാന്‍ ഏറ്റുമാനൂര്‍ സ്വദേശിനിയായ യുവതിയെ പ്രേരിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+