Get Updates
Get notified of breaking news, exclusive insights, and must-see stories!

ചതിച്ച കാമുകന്റെ വീട്ടിലെത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കാസര്‍ഗോഡ്: കേരളത്തിന്റെ വടക്കേ അറ്റമായ കാസര്‍ഗോഡ് നിന്നും വൈക്കത്ത് വരെ കാമുകനെ അന്വേഷിച്ച് ചെന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാമുകന്റെ വീട്ടിലെത്തിയായിരുന്നു യുവതിയുടെ ആത്മഹത്യാ ശ്രമം. തന്നെ ചതിച്ച് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ കാമുകന്‍ ശ്രമിക്കുന്നു എന്നറിഞ്ഞാണ് കാസര്‍ഗോഡ് സ്വദേശിനിയായ പെണ്‍കുട്ടി വൈക്കത്തെത്തിയത്.

കാസര്‍ഗോഡ് സ്വദേശിനിയായ 23 കാരിയാണ് വീട്ടുകാരറിയാതെ കാമുകനെ തേടി വൈക്കത്ത് എത്തിയത്. കാമുകന്റെ വീട്ടിലെത്തിയ പെണ്‍കുട്ടി അവരോട് കാര്യങ്ങള്‍ പറഞ്ഞു. ഒരു കൂട്ടുകാരന്‍ വഴിയാണത്രെ 26 കാരനായ വൈക്കം സ്വദേശിയെ പെണ്‍കുട്ടി പരിചയപ്പെട്ടത്. പരിചയം ഫോണ്‍വിളിയായും ക്രമേണ പ്രണയമായും വളര്‍ന്നു.

love

തന്നെ വിവാഹം കഴിക്കാമെന്ന് ഉറപ്പുതന്നിരുന്ന യുവാവ് ഇപ്പോള്‍ മറ്റൊരു യുവതിയുമായി പ്രണയത്തിലാണ് എന്ന് പെണ്‍കുട്ടി യുവാവിന്റെ വീട്ടുകാരോട് പറഞ്ഞു. എന്നാല്‍ യുവാവിന്റെ വീട്ടുകാര്‍ ഇത് കേള്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് കാമുകന്റെ വീട്ടില്‍ വെച്ച് തന്നെ യുവതി ബ്ലേഡ് കൊണ്ട് കൈമുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.

യുവതിയുടെ പരാതിയില്‍ പോലീസ് യുവാവിനെതിരെ കേസെടുത്തു. വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞ പോലീസ് യുവതിയുടെ വീട്ടുകാരെയും വിളിച്ചുവരുത്തിയിട്ടുണ്ട്. യുവാവിനെ പുതിയ വിവാഹത്തില്‍ നിന്നും പിന്‍തിരിപ്പിക്കണമെന്നും തന്നെ വിവാഹം കഴിപ്പിക്കണമെന്നുമാണ് പെണ്‍കുട്ടിയുടെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+