Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മോഷണശ്രമം

ഹരിപ്പാട്: തനിച്ച് താമസിക്കുന്ന സ്ത്രീയെ തലക്കടിച്ചു കൊന്നതിനുശേഷം കവര്‍ച്ച. ആലപ്പുഴ ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയിലാണ് സംഭവം നടക്കുന്നത്. ജലജ എന്ന 47കാരിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം നടക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജലജ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ജലജയുടെ ഭര്‍ത്താവ് സുരന്‍ ഗള്‍ഫിലാണ്. മക്കളും പുറത്താണ് താമസം, ബന്ധുക്കളാണ് ജലജയ്ക്ക് കൂട്ടിനു ഇതുവരെ ഉണ്ടായിരുന്നത്. എന്നാല്‍ മോഷണ ശ്രമം നടക്കുന്ന ദിവസം വീട്ടില്‍ ജലജ തനിച്ചായിരുന്നു. ഇതറിയാവുന്ന കള്ളന്‍ തക്ക സമയത്ത് വീട്ടില്‍ പ്രവേശിക്കുകയായിരുന്നു.

murder

ജലജയെ ഫോണില്‍ വിളിച്ച് കിട്ടാതായപ്പോള്‍ ഭര്‍ത്താവ് സുരന്‍ ചെന്നൈയിലുള്ള മകനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മകന്‍ നാട്ടിലുള്ള സുഹൃത്തിനെ കാര്യം അറിയിക്കുകയും അമ്മയെ ചെന്ന് നോക്കാന്‍ പറയുകയുമാണുണ്ടായത്. സുഹൃത്ത് അന്വേഷിച്ചു ചെന്നപ്പോഴാണ് ജലജയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീടു കയറി പരിശോധിച്ചപ്പോള്‍ അലമാരകള്‍ തുറന്നു കിടക്കുന്നതായും, വസ്ത്രങ്ങളും ബാഗുകളും മറ്റും വലിച്ചു വാരിയിട്ടിരിക്കുന്നതായും കാണപ്പെട്ടു. മോഷണശ്രമത്തിനിടെയാകാം കൊല നടന്നതെന്നാണ് പോലീസ് പറയുന്നത്. ജലജയുടെ തലയില്‍ അടിക്കൊണ്ട മുറിവും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+