ജ്വല്ലറി ഉടമ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി... ജോലിക്കാരി ചെയ്തത്, നാട് മുഴുവന്‍ പാട്ടായി...
കോട്ടയം ജില്ലയിലെ ഓയൂരിലാണ് സംഭവം
കോട്ടയം: താന്‍ മുമ്പ് ജോലി ചെയ്തിരുന്ന ജ്വല്ലറിയുടെ ഉടമ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് ആരോപിച്ച് യുവതിയുടെ സമരം. കോട്ടയത്തെ ഓയൂരിലാണ് സംഭവം.
നീതിക്കായി യുവതി ഇതേ ജ്വല്ലറിക്കു മുന്നില്‍ സത്യഗ്രഹമിരിക്കുകയും ചെയ്തു. യുവതിയുടെ പരാതിയെ തുടര്‍ന്നു ജ്വല്ലറി ഉടമയ്ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സംഭവം വൈകീട്ട്
വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. ഓയൂര്‍ ജംക്ഷനിലുള്ള ജ്വല്ലറിക്കു മുന്നിലാണ് യുവതി സത്യഗ്രഹമിരുന്നത്.

ഏഴു മാസം ഗര്‍ഭിണി
താന്‍ ഏഴു മാസം ഗര്‍ഭിണിയാണെന്നാണ് യുവതി പറയുന്നത്. ഗര്‍ഭത്തിനു ഉത്തരവാദി ജ്വല്ലറി ഉടമയാണെന്നും യുവതി ആരോപിക്കുന്നു.

യുവതിയുടെ ആവശ്യം
ജ്വല്ലറി ഉടമ തനിക്കു ചെലവനു നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു യുവതിയുടെ സമരം. കടയടുമ വിവരം അറിയിച്ചതോടെ പോലീസ് സംഭവ സ്ഥലത്തെത്തി. പോലീസ് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. തുടര്‍ന്ന് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പീഡിപ്പിച്ചത് ജനുവരിയില്‍
ജനുവരിയിലാണ് യുവതിക്ക് ജ്വല്ലറിയില്‍ ജോലി ലഭിക്കുന്നത്. സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിലാണ് സ്ത്രീ തൊഴിലാളികള്‍ക്കു താമസസൗകര്യം ഒരുക്കിയിരുന്നത്. ഇവിടെ വച്ചാണ് കടയുടമ തന്നെ പീഡിപ്പിച്ചതെന്നാണ് യുവതി പറയുന്നത്.

പോലീസില്‍ പരാതി നല്കി
തന്നെ കടയുടമ പീഡിപ്പിച്ചെന്ന് അന്നു തന്നെ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു യുവതിയെ കടയുടമ ഏഴുകോണ് നെടുമ്പായിക്കുളത്തുള്ള കുടുംബ വീട്ടിലേക്ക് മാറ്റിയെന്ന് പോലീസ് അറിയിച്ചു. തന്നെ വീട്ടില്‍ പൂട്ടിയിട്ടതായി യുവതിയെ പോലീസിനെ അറിയിക്കുകയായിരുന്നു.

അറസ്റ്റ് ചെയ്തു
യുവതിയെ മോചിപ്പിച്ച പോലീസ് അന്ന് കടയുടമയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കടയുടമ ദില്‍ഷാദ്, പിതാവ് അബ്ദുല്‍ ഖാദര്‍, ദില്‍ഷാദിന്റെ സുഹൃത്തും അഭിഭാഷകയുമായ ഷൈജല ശ്രീകുമാര്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

യുവതി ചികില്‍സ തേടി
മഹിളാ മന്ദിരത്തില്‍ കഴിഞ്ഞിരുന്ന യുവതി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ഇവിടെ നിന്നു ഡിസ്ചാര്‍ജ് ആയ ശേഷമാണ് യുവതി ജ്വല്ലറിക്കു മുന്നിലെത്തി സമരം തുടങ്ങിയത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications