ഏറ്റുമാനൂരില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍
കോട്ടയം: റബ്ബര്‍ തോട്ടത്തില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂരിനടുതത് അതിരമ്പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രദേശവാസികളായ നാട്ടുകാരാണ് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് സൂചനപലര്‍ച്ചെ റബ്ബറുവെട്ടാന്‍ എത്തിയ ആളാണ് സംശയാസ്പദമായ നിലയില്‍ ചാക്കുകെട്ട് കണ്ടെത്തിയത്.

ഉടനെ വിവരം വാര്‍ഡ് മെമ്പറായ ബേബിനാസ് അജാസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹമാണ് ചാക്കിനുള്ളില്‍ എന്ന് വ്യക്തമായതിന് ശേഷമാണ് പോലീസിനെ വിവരം അറിയിച്ചത്.ചാക്കും പടുതയും ബെഡ്ഷീറ്റും ഉപയോഗിച്ച് വരിഞ്ഞുകോട്ടിയ നിലയിലാണ് മൃതദേഹം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ എന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications