പെരുമ്പാടി ചുരത്തിൽ പെട്ടിയിൽ യുവതിയുടെ മൃതദേഹം, നാല് കഷണങ്ങളായി വെട്ടി നുറുക്കിയ നിലയിൽ
കണ്ണൂര്‍: മാക്കൂട്ടം- പെരുമ്പാടി ചുരത്തില്‍ കഷണങ്ങളാക്കി പെട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം നാല് കഷണങ്ങളാക്കി വെട്ടി നുറുക്കിയ നിലയിലായിരുന്നു. 18-19 വയസ്സ് പ്രായം വരുന്ന യുവതിയുടേതാണ് മൃതദേഹം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തലശ്ശേരി-കുടക് അന്തര്‍ സംസ്ഥാന പാതയിലാണ് മാക്കൂട്ടം ചുരം. കണ്ണൂരില്‍ നിന്നും ബെംഗളൂരുവിലേക്ക് പോകുന്ന പാതയാണിത്. കേരളത്തിന്റെ അതിര്‍ത്തിയായ കൂട്ടുപുഴയില്‍ നിന്ന് 17 കിലോമീറ്റര്‍ മാറിയാണ് ചുരത്തിന് സമീപത്തുളള ഒരു കുഴിയില്‍ നീല നിറത്തിലുളള ബ്രീഫ് കേസ് കണ്ടെത്തിയത്.

ഈ പ്രദേശത്ത് അസഹനീയമായ ദുര്‍ഗന്ധമുണ്ടായ സാഹചര്യത്തില്‍ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ചതായി കണ്ടെത്തിയത്. മൃതദേഹം കര്‍ണാടക പോലീസ് മടിക്കേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ വിരാജ്‌പേട്ട പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications